Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്ത് ജനസംഖ്യയിൽ 4.82 മില്യൺ വർദ്ധന

കുവൈത്ത് സിറ്റി:കുവൈത്ത് ജനസംഖ്യ 2019 ജുലൈ മാസത്തോടെ 4.82 മില്യണ്‍ ആയി വര്‍ദ്ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇവരില്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്.വിദേശികള്‍ 3.40 മില്യനും സ്വദേശികള്‍ 1.42 മില്യനുമാണ്.വിദേശികളില്‍ പ്രഥമ സ്ഥാനത്ത് ഇന്ത്യക്കാർത്തന്നെ.അതേസമയം,കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നടത്തിയ സര്‍വ്വേ പ്രകാരം സ്വദേശികള്‍ ടൂറിസത്തിന്റെ ഭാഗമായി ചെലവഴിക്കുന്നത് 2019 ആദ്യ പകുതിയില്‍ 31.38 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2019 ആദ്യ പകുതിയില്‍ ടൂറിസത്തിനായി സ്വദേശികള്‍ ചെലവാക്കിയത് മൊത്തം 2.818 ബില്യണ്‍ ദിനറാണ്.അതായത് ആദ്യ കോര്‍ട്ടറില്‍ 1.440 ബില്യണ്‍ ചെലവഴിച്ചപ്പോള്‍,രണ്ടാം കോര്‍ട്ടറില്‍ 1.378 ബില്യണ്‍ ദിനാറാണ് ചെലവഴിച്ചത്.അതോടൊപ്പം ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് രാജ്യത്ത് വലിയ പ്രാമുഖ്യം കൈ വരിക്കാനായിട്ടില്ല.നിലവില്‍ പ്രവര്‍ത്തിക്കുന്ന 82 ശതമാനം സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ താല്പര്യം കാണിക്കുന്നില്ല എന്നാണ് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

 

 

 

 

 

 

 

27 July 2024

Latest News