Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികളുടെ പ്രിയങ്കരി സുഷമ

ദുബായ്:ല്ലാ അർത്ഥത്തിലും പ്രവാസികളുടെ പ്രിയങ്കരിയായ വിദേശകാര്യമന്ത്രിയായിരുന്നു സുഷമാ സ്വരാജ്.ഒരു ട്വിറ്റെർ സന്ദേശം പോലും നടപടിയെടുക്കാനുള്ള നിവേദനമായാണ് അവർ സ്വീകരിച്ചിരുന്നത്.ലോക നേതാക്കാളെല്ലാം അവരെ അത്രയേറെ ആദരവോടെയാണ് എതിരേറ്റിരുന്നതും.വിദേശകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത സുഷമാ സ്വരാജ് പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്‌തുകൊണ്ട് പ്രവാസികളെ ഒന്നടങ്കം കയ്യിലെടുക്കുകയായിരുന്നു.

പ്രവാസികളുടെ പ്രത്യേകിച്ച് ഗൾഫ്-അറബ്  രാജ്യങ്ങളിലുള്ളവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും അവർ ഏറെ താല്പര്യത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്.അസുഖബാധിതയായ സമയത്തുള്ള കുറച്ചു മാസങ്ങൾ മാറ്റിനിർത്തിയാൽ മിക്കവാറും എല്ലാ രാജ്യങ്ങളിലുമെത്തി ഇന്ത്യയുടെ വിദേശകാര്യ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽ പങ്കെടുക്കാനും പ്രവാസികളുടെ പ്രശ്നങ്ങൾ കേട്ട് അതിനുള്ള പരിഹാരം കണ്ടെത്താനും അവർ സമയം കണ്ടെത്തിയിരുന്നു.അത്രത്തോളം എല്ലാവരുടയും ഹൃദയങ്ങളെ കീഴടക്കാൻ സുഷമാ സ്വരാജിന് കഴിഞ്ഞിരുന്നു.

21 November 2024

Latest News