Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പരസ്യചിത്ര സംവിധായകരുടെ സമ്മേളനം കൊച്ചിയിൽ ചേർന്നു

കൊച്ചി: ഇന്ത്യൻ ആഡ്‌ഫിലിം മേക്കേഴ്‌സ് അസ്സോസിയേഷന്റെ വാർഷിക ജനറൽ ബോഡി കൊച്ചി ഒലിവ് ഡൗൺ ഹോട്ടലിൽ നടന്നു. ചലച്ചിത്ര താരം ജയസൂര്യ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജബ്ബാർ കല്ലറക്കലിന്റെ അധ്യക്ഷതയിൽ ചേർന് യോഗത്തിൽ സെക്രട്ടറി സിജോയ് വർഗീസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ അരുൺരാജ് കർത്ത ഓഡിറ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.



വൈസ് പ്രസിഡന്റുമാരായ ഭാനു പ്രകാശ്, ഷിബു അന്തിക്കാട്, ജോയിന്റ് സെക്രട്ടറിമാരായ സ്ലീബ വർഗീസ്, കുമാർ നീലകണ്ഠൻ, ജോയിന്റ് ട്രഷറർ സുശീൽ തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ വിനോദ് എ. കെ, ആർ. വി വാസുദേവൻ,ശിവകുമാർ രാഘവൻ പിള്ള,പ്രഗ്‌നേഷ്.സി. കെ, നൗഫൽ, എം. സി ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പരസ്യ സംവിധായകരുടെ കൂട്ടായ്മയായ ഐ എ എമ്മിന്റെ മൂന്നാമത് വാർഷിക സമ്മേളനമായിരുന്നു ഇത്. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.


‘പരസ്യചിത്രരംഗം നേരിടുന്ന നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ’ എന്ന വിഷയത്തെ കുറിച്ച് പ്രശസ്ത പരസ്യ സംവിധായകനായ ഭാനു പ്രകാശ് സംസാരിച്ചു.‘സിനിമയും പരസ്യചിത്രവും’ എന്ന വിഷയത്തെക്കുറിച്ചും ചർച്ചകൾ നടന്നു.പരസ്യ ചിത്ര മേഖലയിൽ നിന്നും സിനിമ സംവിധായകരായ ജിസ് മോൻ,ശ്രീകാന്ത് മുരളി, സൂരജ് ടോം,സെന്തിൽ,ദീപു അന്തിക്കാട്, അനീഷ് അൻവർ, സുധീർ അമ്പലപ്പാട്‌, നൗഫൽ എന്നിവർ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. 

26 April 2024

Latest News