Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

160 രാജ്യങ്ങളുമായി ദുബായ് എയർ ഷോയ്ക്ക് തുടക്കമായി

ദുബായ്:ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദർശനങ്ങളിലൊന്നായ ദുബായ് എയർ ഷോ ആരംഭിച്ചു.യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് വ്യോമാഭ്യാസങ്ങൾ വീക്ഷിച്ചു.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം,ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പ്രദർശനം കാണാൻ എത്തി.ദേശീയ വ്യോമാഭ്യാസ പ്രകടന സംഘമായ അൽ ഫുർസാൻ അന്തരീക്ഷത്തിൽ ദേശീയപതാക തീർത്ത് കാണികളുടെ മനം കുളിർപ്പിച്ചു.ഇരമ്പിയാർത്ത വ്യോമയാന വ്യൂഹങ്ങൾ ഒന്നായി കുതിച്ചുയർന്നും മലക്കംമറിഞ്ഞും വെട്ടിത്തിരിഞ്ഞും വിസ്മയം തീർത്തു.യുഎസ്,റഷ്യ,ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വായൂസേനാ വിഭാഗങ്ങളും വ്യോമ അഭ്യാസ പ്രകടനങ്ങൾ നടത്തി.ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം ഇന്ത്യൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ എച്ച്.എസ് അറോറ ഉദ്ഘാടനം ചെയ്തു.

 

 

 

 

 

26 April 2024

Latest News