Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

'ടേക്ക് ഓഫിന്' ഒരുങ്ങി ദുബായ്;എയർ ഷോ നാളെ ആരംഭിക്കും

ദുബായ്:നൂതന സാങ്കേതിക വിദ്യകളുടെ 'ടേക് ഓഫിന് 'ദുബായ് ഒരുങ്ങി. ന്യൂജെൻ വിമാനങ്ങളുടെ വൻനിരയുമായി ദുബായ് എയർ ഷോ നാളെ മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടക്കും.പോർവിമാനങ്ങൾ,യാത്രാ വിമാനങ്ങൾ,ഡ്രോണുകൾ,ഹെലികോപ്ടറുകൾ എന്നിവയുടെ ഏറ്റവും നൂതന മോഡലുകൾ,സാങ്കേതിക വിദ്യകൾ എന്നിവ പരിചയപ്പെടാം.ടെ ഏറ്റവും നൂതന മോഡലുകൾ,സാങ്കേതിക വിദ്യകൾ എന്നിവ പരിചയപ്പെടാം.വിവിധ രാജ്യങ്ങളിലെ പ്രമുഖ നിർമാതാക്കൾക്കു പുറമേ, സാങ്കേതിക വിദഗ്ധരും വൈമാനികരും പങ്കെടുക്കും.കോടിക്കണക്കിനു ഡോളറിന്റെ കരാറുകൾക്കും മേള വേദിയാകും.2 വർഷം കൂടുമ്പോഴാണ് എയർഷോ നടത്തുക.1,300 പ്രദർശകരും 87,000 പ്രഫഷനലുകളും ഇത്തവണ ഉണ്ടാകുമെമെന്നു പ്രതീക്ഷിക്കുന്നു.ഇടിമിന്നലായെത്തുന്ന പോർവിമാനങ്ങൾ, മാരകശേഷിയുള്ള ഹെലികോപ്റ്ററുകൾ,ചാര ഡ്രോണുകൾ തുടങ്ങിയവ കൂട്ടത്തോടെ എത്തുന്ന മേഖലയിലെ ഏറ്റവും വലിയ 'പടയിരമ്പ'ത്തിനാണ് ദുബായ് കാത്തിരിക്കുന്നത്.എയർ ഷോ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ 15 കിലോമീറ്റർ പരിധിയിൽ 21 വരെ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി.നിയമലംഘനത്തിന് തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.ആളില്ലാ വിമാനങ്ങൾ,യാത്രാ - ചരക്കു വിമാനത്താവളത്തിലെ സംവിധാനങ്ങൾ, വ്യോമനിരീക്ഷണ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന പഠന-ഗവേഷണ മേള കൂടിയാണിത്. ശിൽപശാലകൾ,ക്ലാസുകൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

 

 

 

 

 

21 November 2024

Latest News