Tue , Mar 31 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

സൗദിയിലെ പലചരക്ക് കടകളിൽ ബിനാമി ഇടപാടുകൾ തടയാൻ പുതിയ നിബന്ധനകൾ

ജിദ്ദ:ലചരക്ക് കടകളിലെയും(ബഖാല)മിനി സൂപ്പർമാർക്കറ്റുകളിയെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങളിലെയും ബിനാമി ഇടപാടുകൾ തടയുന്നതിന് മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതിനടത്താൻ ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശിയ സമിതി നീക്കം നടത്തുന്നതായി സമിതി സെക്രട്ടറി ജനറൽ സൽമാൻ അൽ ഹിജാർ വ്യക്തമാക്കി.

ചെറുകിട കച്ചവട മേഖലകളിലെ സുതാര്യത വർധിപ്പിക്കുന്നത്തിനും കൃത്രിത നിരീക്ഷിക്കുന്നതിനും വാണിജ്യ,നിക്ഷേപ മന്ത്രാലയുവുമായി സഹകരിച്ച് ആധുനിക ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുമെന്നും,പുതിയ നിർദ്ദേശങ്ങളുടെ കരട് രേഖ തയ്യാറായതായും താമസിയാതെത്തന്നെ ശൂറാ കൗൺസിലിൽ അവതരിപ്പിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.വാണിജ്യ,നിക്ഷേപ മന്ത്രാലയത്തിന്റെയും സൗദി മോണിറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ ഇലക്ട്രോണിക് ബില്ലുകൾ നൽകാനും ഷോപ്പുകളിൽ ബില്ലിനായി പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനും ആവശ്യപ്പെടും.എല്ലാ ബഖാലകളിലും സമാന ഷോപ്പുകളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യും.ബാങ്കുകളുമായി സഹകരിച്ച് ചെറുകിട,മൈക്രോ റീട്ടെയിൽ പ്രോജക്ടുകൾക്ക് സഹായധന പദ്ധതികൾ കണ്ടെത്തുന്നതിന് ഈ പ്രോഗ്രാം ആഗ്രഹിക്കുന്നുണ്ടെന്നും കിഴക്കൻ മേഖലാ   ചേംബറിൽ നടന്ന യോഗത്തിൽ അൽ ഹിജാർ പറഞ്ഞു.

 

31 March 2020

Latest News