Thu , Jul 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കിഴക്കൻ പ്രവിശ്യയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ നവയുഗത്തിൽ ആദരിക്കുന്നു

ദമ്മാം:വയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മറ്റി, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറു പ്രമുഖ വ്യക്തിത്വങ്ങളെ,നവംബർ 29നു നടക്കുന്ന 'ശിശിരോത്സവം-2019'ന്റെ വേദിയിൽ വെച്ച ആദരിക്കും.മമ്മു മാസ്റ്റർ(വിദ്യാഭ്യാസം),നിഹാൽ മുഹമ്മദ്(ആതുര സേവനം).ജോളി ലോനപ്പൻ(ചലച്ചിത്രം),സതീഷ് കുമാർ(കലാ സാംസ്കാരികം),ഹമീദ് വടകര(നിയമ സഹായം),അഹമ്മദ് യാസിൻ (ജീവകാരുണ്യം) എന്നിവരെയാണ് ആദരിക്കുക.ദമ്മാം അൽമുന ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്ന മമ്മു മാസ്റ്റർ,ഇന്ത്യയിലും സൗദിയിലുമായി 38 വർഷത്തിലധികമായി വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്.ഒരു പതിറ്റാണ്ടിലേറെയായി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമാണ് അദ്ദേഹം.രണ്ടര പതിറ്റാണ്ട് പിന്നിട്ട,ആതുര സേവന മേഖലയിൽ ദമ്മാം കേന്ത്രമായുള്ള ആദ്യത്തെ പ്രവാസി സംരംഭമായ,ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ ജനറൽ മാനേജറായ നിഹാൽ മുഹമ്മദ്,കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിർലോഭം പിന്തുണയും പ്രചോദനവും നൽകുന്ന യുവ സംരംഭകനാണ്.കഠിനാധ്വാനത്തിലൂടെയും,മനുഷ്യത്വം നിറഞ്ഞ സൗകര്യമായ പെരുമാറ്റത്തിലൂടെയും,സാമൂഹിക മേഖലകളിലെ നിരന്തര ഇടപെടലിലൂടെയും കിഴക്കൻ പ്രവിശ്യയിലെ ആതുര സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ യുവാവിന് കഴിഞ്ഞിട്ടുണ്ട്.നിർമാണം നിർവഹിച്ച 'ആളൊരുക്കം' എന്ന ആദ്യ ചിത്രത്തിലൂടെ ദേശിയ അവർഡ് നേടി,മലയാള ചലച്ചിത്ര ലോകത്തെ വ്യക്തി മുദ്ര പതിപ്പിച്ച ജോളി ലോനപ്പൻ കിഴക്കൻ പ്രവിശ്യയിലെ ദൃശ്യകല,സാമൂഹിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന പ്രവാസി വ്യക്തിത്വമാണ്.ജുബൈലിലെ 'അറേബ്യൻ റോക്‌സ്‌റ്റാർ'എന്ന സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ കിഴക്കൻ പ്രവിശ്യയിൽ സുപരിചിതനും,ഒട്ടേറെ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള കലാകാരനുമാണ് സതീഷ് കുമാർ.കലയെയും കലാകാരന്മാരെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം ദമ്മാം നാടകവേദിയിൽ അംഗവുമാണ്.ജുബൈലിലെ ജീവകാരുണ്യ പ്രവർത്തകനായ അഹമ്മദ് യാസിൻ,നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയ മനുഷ്യസ്നേഹിയാണ്.തമിഴ്നാട്ടുകാരനായ അദ്ദേഹം ഒട്ടേറെ പ്രവാസികളെ തൊഴിൽ,നിയമ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടുത്തി നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചിട്ടുണ്ട്.നന്മ അദാലത്ത് എന്ന നിയമ സഹായ വേദി ഒരുക്കി,ഒട്ടേറെ പ്രവാസികൾക്ക് നിയമ സഹായം നൽകിയ ഹമീദ് വടകര,ദമ്മാം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി യുടെ സെക്രട്ടറി എന്ന നിലയിൽ കിഴക്കൻ പ്രവശ്യയിലെ സാമൂഹിക രംഗത്ത് സജീവമാണ്.കഴിഞ്ഞ പതിനഞ്ചു വർഷമായി ഒട്ടേറെ നിസ്സഹായരായ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.ദമ്മാം ഫൈസലിലയിലെ ശിശിരോത്സവത്തിന്റെ വേദിയിൽ വെച്ച് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി ഇവർക്ക് ആദരവ് കൈമാറും.

 

18 July 2024

Latest News