Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

ഒമാൻ:മാനിലെ പലയിടത്തും കനത്ത മഴ.ന്യൂനമർദ്ദം ശക്തിപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ വർഷിച്ചു.ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒമാൻ കടലിൻെറ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്-കിഴക്ക് ഭാഗങ്ങൾ,മസ്കത്ത്,അൽ ഹജർ പർവതനിരകൾ ബുറൈമി,ദാഹിറ,ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്.ബത്തീനയിലെ വിലയാത്തുകളായയ ഷിനാസ്,ലിവ, സോഹർ,സഹാം,അൽ ഖബൗറ,അൽ സുവൈക്ക് എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്.അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി,യാങ്കുൽ,അൽ ദഖിലിയ ഗവർണറേറ്റ്,മസ്കറ്റ് ഗവർണറേറ്റ് എന്നിവയുടെ വിലയാത്തുകളിലും താരതമ്യേന ശക്തമായ മഴ തന്നെയാണ് പെയ്തത്.അടുത്ത നാലു ദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.പർവ്വത പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കനക്കാനും സാധ്യതയേറി.

 

 

 

 

 

20 April 2024

Latest News