Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇ രാജകുടുംബത്തിന് ആനച്ചന്ദം പകരാൻ മലയാളിവീട്ടമ്മയുടെ നെറ്റിപ്പട്ടം

അബുദാബി:യു.എ.ഇയ്ക്ക് ആനച്ചന്ദം പകർന്ന് മലയാളി വീട്ടമ്മയുടെ നെറ്റിപ്പട്ടം.2 മീറ്റർ നീളവും 1മീറ്റർ വീതിയുമുള്ള നെറ്റിപ്പട്ടം ഒരാഴ്ചകൊണ്ടാണ് 62കാരിയായ പാലക്കാട് ആറങ്ങോട്ടുക്കര ഏഴുമങ്ങാട് സ്വദേശി ജയലക്ഷ്മി ഉണ്ടാക്കിയത്.യുഎഇ രാഷ്ട്രപിതാവിന്റെ ചിത്രവും ദേശിയ പതാകയുടെ വർണവും നൽകിയാണ് നെറ്റിപ്പട്ടം നിർമ്മിച്ചിരിക്കുന്നത്.ദേശിയ പതാകയുടെ വർണങ്ങളായ വെള്ള,കറുപ്പ്,പച്ച,എന്നീ നൂലുകൾ ഉപയോഗിച്ചാണ് വശങ്ങളും കുഞ്ചലവും അലങ്കരിച്ചിരിക്കുന്നത്.ചുവപ്പ് നിറത്തിന്റെ  അഭാവം ദേശിയ പതാക തന്നെ വച്ചാണ് പരിഹരിച്ചത്.

ഈ രാജ്യവും ഭരണാധികാരികളും മലയാളികൾക്ക് നൽകിയ പരിഗണയ്ക്ക് നൽകുന്ന സമ്മാനമാണിതെന്നും ഓഗസ്റ്റ് 6 നു താൻ തിരിച്ചുപോകുന്നതിനു മുൻപ് യുഎഇ രാജകുടുംബത്തിന് സമ്മാനിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

22 May 2025