Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി സൈക്കിളിലൂടെ സഞ്ചരിക്കാം കിംഗ് ഫഹദ് കേസ്‌വേയിലൂടെ

ദമ്മാം:സൗദി ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദീര്‍ഘമേറിയ പാലമായ ദമ്മാമിലുള്ള കിംഗ് ഫഹദ് കേസ്‌വേയിലൂടെ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളിലൂടെ സഞ്ചരിക്കാന്‍ അവസരം നല്‍കും. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കുക.കിംഗ് ഫഹദ് കേസ്‌വേ അതോറിറ്റിയാണ് ഇത് സംബന്ധമായ വിവരം നല്‍കിയത്.നിലവില്‍ മറ്റ് വാഹനങ്ങള്‍ക്ക് ഇതിലുടെ സഞ്ചരിക്കുവാന്‍ അനുമതിയുണ്ടെങ്കിലും മോട്ടോര്‍ ബൈക്കിളിലൂടെ യാത്രചെയ്യുവാന്‍ അനുമതിയുണ്ടായിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ചില നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നവരെയായിരിക്കും ബൈക്കുയാത്രക്ക് അനുവദിക്കുക. ബൈക്കുകള്‍ക്ക് ട്രാഫിക് നമ്പര്‍ പ്ളേറ്റ്,റജിസ്ട്രേഷന്‍ രേഖ എന്നിവ നിര്‍ബന്ധമാണ്.ബൈക്കുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ സൗദി - ബഹ്റൈന്‍ നിയമങ്ങള്‍ക്ക് വിധേയരാവണം.എല്ലാ ദിവസവും 24 മണിക്കൂറും പ്രവേശനാനുമതി ഉണ്ടായിരിക്കും.മോശം കാലാവസ്ഥയാണെങ്കില്‍ സുരക്ഷ മുന്‍നിര്‍ത്തി അനുമതി താല്‍കാലികമായി നിര്‍ത്തിവെക്കും.ബൈക്കുകള്‍ക്ക് 25 സൗദി റിയാല്‍ അല്ലെങ്കില്‍ 2.5 ബഹറൈന്‍ ദിനാറായിരിക്കും ഒരു ഭാഗത്തേക്ക് മാത്രം സഞ്ചരിക്കാനുള്ള ഫീസ്.

21 November 2024

Latest News