മുദ്ര വായ്പ കൂടുതലും നിലവിലെ സംരംഭകർക്ക്
ന്യൂഡൽഹി:മോദി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ മുദ്ര വായ്‌പ എടുത്തവരിൽ പുതിയ സംരംഭം തുടങ്ങിയത് അഞ്ചിലൊരാൾ മാത്രമാണ്.രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന ദേശീയ സാംപിൾ സർവേ ഫലത്തെ മറികടക്കാൻ മുദ്ര സർവേ ഉപയോഗപ്പെടുത്താനായിരുന്നു കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നത്.6.1 ശതമാനമായിരുന്നു ദേശിയ സാംപിൾ സർവേ പ്രകാരം രാജ്യത്തെ റെക്കോർഡ് തൊഴിലില്ലായ്മ നിരക്ക്.കഴിഞ്ഞ ഡിസംബറിൽ തയ്യാറായ ഈ സർവേ ഫലം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് സർക്കാരിന് പുറത്തുവിട്ടത്.കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നത്തിലും മുദ്ര പദ്ധതി പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയ സർവേ ഫലം പുറത്ത് വിട്ടിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം വെളിപ്പെടുത്തി.സർവേയിൽ പങ്കെടുത്ത 94,375 വായ്‌പ ഉപയോക്താക്കളിൽ 19,396 പേർ മാത്രമാണ്.മുദ്ര വായ്‌പയെടുത്തവരിൽ ഭൂരിഭാഗവും നിലവിലുള്ള സംരംഭം വിപുലപ്പെടുത്താനാണ് അതുപയോഗിക്കുന്നത്.വായ്‌പയിൽ 20.6 ശതമാനമാണ് പുതിയ വ്യവസായ സംരംഭം തുടങ്ങിയതെന്ന് തൊഴിൽ മന്ത്രാലയം നടത്തിയ സർവേയിൽ കണ്ടെത്തി.6.1 ശതമാനമായിരുന്നു ദേശിയ സാംപിൾ സർവേ പ്രകാരം രാജ്യത്തെ റെക്കോർഡ് തൊഴിലില്ലായ്മ നിരക്ക്.
കഴിഞ്ഞ ഡിസംബറിൽ തയ്യാറായ ഈ സർവേ ഫലം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണു സർക്കാർ പുറത്ത്‌വിട്ടത്.വായ്‌പ ഏർപ്പെടുത്തിയ 2015 ഏപ്രിലിലും 2017 ഡിസംബറിലുമിടയിൽ 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷിട്ടിക്കപെട്ടതായി കരട് സർവേ റിപ്പോർട്ട് പറയുന്നു.ഇതിൽ 51.06 ലക്ഷത്തോളം സ്വയം തൊഴിലാണ്.ബാക്കി വരുന്നത് തൊഴിലാളികളും കരാർ ജോലിക്കാരും.ആദ്യ 33 മാസത്തിൽ കൊടുത്തിട്ടുള്ള വായ്‌പയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ പുതിയ തൊഴിലവസങ്ങൾ ഉണ്ടായിട്ടുള്ളൂ എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.ആകെ 5.71 ലക്ഷം രൂപയാണ് 12.27 കോടി ലോൺ അക്കൗണ്ടുകളിലൂടെ ഈ കാലയളവിൽ വായ്‌പയായി കൊടുത്തത്.11 വായ്‌പയ്ക്ക് ഒരു പുതിയ തൊഴിലവസരം എന്ന കണക്കിലാണ് പുതിയ തൊഴിലുകളുണ്ടായത്.ഓരോ പുതിയ ജോലിക്കും ശരാശരി 5.1 ലക്ഷം രൂപ വായ്‌പയാണ് നൽകിയത്.
23 November 2024