Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ ഇനി ടൂര്‍ണമെന്റുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ഇ-വിസ ഏർപ്പെടുത്തും

ദോഹ:കായിക ടൂര്‍ണമെന്റുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം.ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഇ-പോര്‍ട്ടല്‍ മന്ത്രാലയം ലോഞ്ച് ചെയ്തു. ഹുക്കൂമി ലോഗിന്‍ വഴി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അപേക്ഷ നല്‍കി രണ്ട് ദിവസത്തിനകം വിസ ലഭിക്കും.ഒരൂ മാസമായിരിക്കും വിസയുടെ കാലാവധി.അടുത്ത 30 ദിവസത്തേക്കോ അല്ലെങ്കില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌കാരിക,കായിക മേള അവസാനിക്കുന്നതുവരെയോ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. അറേബ്യന്‍ കപ്പ്,ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്,2022ലെ ഫിഫ ലോക കപ്പ് ഫുട്ബോള്‍ എന്നിവ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലളിതമായ പ്രക്രിയയിലൂടെ പോര്‍ട്ടല്‍ വഴി വിസയ്ക്ക് അപേക്ഷിക്കാനാവും.രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വിസ ഇ-പോര്‍ട്ടല്‍ ഊര്‍ജം പകരുമെന്ന് അല്‍ മുഹന്നദി പറഞ്ഞു.തുടക്കത്തില്‍ ഖത്തറിന് പുറത്ത് നിന്ന് രാജ്യത്തെ വിവിധ പരിപാടികള്‍ക്ക് വരുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം മാത്രമാണുണ്ടാവുക.രാജ്യത്ത് നടക്കുന്ന എല്ലാ പരിപാടികളുടെയും വിശദാംശങ്ങള്‍ ഖത്തര്‍ വിസ പോര്‍ട്ടലില്‍ ലഭിക്കും.ഇത് പ്രകാരം വിസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.രാജ്യത്തേക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കാന്‍ പോര്‍ട്ടല്‍ സഹായകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാസിം അല്‍ സെയ്ദ് പറഞ്ഞു.

 

 

 

 

21 November 2024

Latest News