Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ആദ്യവർഷം പുതിയ സംരംഭങ്ങളിൽ സ്വദേശിവത്കരണമില്ല

റിയാദ്:സൗദി അറേബ്യയിൽ പുതിയസംരംഭങ്ങൾ തുടങ്ങുമ്പോൾ ആദ്യവർഷം സ്വദേശിവത്കരണം ബാധകമാവില്ലെന്ന് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം.ഫൗണ്ടേഷൻ വിസകൾക്കാണ് ഒരു വർഷത്തെ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.സൗദിയിൽ പുതുതായി സംരംഭം തുടങ്ങുമ്പോൾ വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന വിസയാണ് ഫൗണ്ടേഷൻ വിസ.സൗദി തൊഴിൽവിപണിയെ സ്വദേശിവത്കരണത്തിൽനിന്ന് മോചിപ്പിക്കുകയാണെന്ന്‌ പറഞ്ഞുകൊണ്ടാണ് തൊഴിൽ,സാമൂഹികവികസന മന്ത്രി എൻജിനിയർ അഹമദ് അൽ റാജിഹ് ഇക്കാര്യം അറിയിച്ചത്.അടുത്തമാസംമുതൽ തൊഴിൽ മന്ത്രാലയത്തിന്റെ ‘ഖുവാ’ പോർട്ടലിലൂടെ സ്ഥാപനങ്ങൾക്കുള്ള ഫൗണ്ടേഷൻ വിസകൾ അനുവദിച്ചുതുടങ്ങും.ഫൗണ്ടേഷൻ വിസ ലഭിക്കാൻ സൗദിജീവനക്കാർ ഉണ്ടാവണമെന്ന് നിബന്ധനയില്ലെന്നും അഹമദ് അൽ റാജിഹ് പറഞ്ഞു.

പുതിയ സംരംഭം തുടങ്ങി 12 മാസംവരെ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെടില്ല.ഈ കാലയളവ് സ്ഥാപനം സുസ്ഥിരമാക്കാനുള്ള സമയമാണ്. തൊഴിൽവിപണി സുതാര്യമാക്കാൻ മന്ത്രാലയം 68 പദ്ധതികൾ കഴിഞ്ഞ മാസങ്ങളിൽ പൂർത്തിയാക്കിയിരുന്നു.ഇപ്പോൾ സ്വകാര്യസ്ഥാപനങ്ങൾക്ക് സേവനങ്ങൾ നൽകാനായി 32 പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.ആരോഗ്യ,കാർഷികമേഖലകളിൽ അഞ്ചരലക്ഷംപേർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകഴിഞ്ഞതായും തൊഴിൽമന്ത്രി പറഞ്ഞു.

 

 

 

 

26 April 2024

Latest News