Sun , Mar 29 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

സൗദിയിൽ പെട്രോകെമിക്കൽ രംഗത്ത് വൻ നിക്ഷേപത്തിന് ധാരണയായി

സൗദി അറേബ്യ:സൗദിയില്‍ പെട്രോകെമിക്കല്‍ രംഗത്ത് വന്‍ നിക്ഷേപത്തിന് ധാരണയായി.7.5 ബില്യണ്‍ റിയാലിന്റെ അഞ്ച് ധാരണാ പത്രങ്ങളാണ് ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം ഒപ്പ് വെച്ചത്.വ്യത്യസ്ത പെട്രൊകെമിക്കല്‍ കമ്പനികളുമായാണ് നിക്ഷേപത്തിന് ധാരണയിലെത്തിയത്.റിയാദിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് രണ്ട് ബില്യണ്‍ ഡോളര്‍ അഥവാ 7.5 ബില്യണ്‍ റിയാലിന്റെ നിക്ഷേപത്തിന് ധാരണയിലെത്തിയത്.

പെട്രോകെമിക്കല്‍ മേഖലയിലെ അഞ്ച് വിത്യസ്ഥ കമ്പനികളുമായാണ് ധാരണയിലെത്തിയത്.ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് ഗവര്‍ണര്‍ ഇബ്രാഹീം ഉമര്‍,വാണിജ്യ സഹമന്ത്രി എഞ്ചിനിയര്‍ ഉസാമ അല്‍സാമില്‍,റോയല്‍ കമ്മീഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഞ്ചിനിയര്‍ അബ്ദുല്ല അല്‍സയ്ദാന്‍,സൗദി അരാംകോ ടെക്‌നിക്കല്‍ വൈസ് പ്രസിഡന്റ് അഹ്മദ് സഅദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്.വന്‍കിട പെട്രോകെമിക്കല്‍ കമ്പനി പ്രതിനിധികളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.നിക്ഷേപകര്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്ന പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് പെട്രോകെമിക്കല്‍ മേഖലയെന്ന് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ പറഞ്ഞു.നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സൗദി മാര്‍ക്കറ്റുകളിലേക്ക് അവരെ പ്രവേശിപ്പിക്കുന്നതിനും വേണ്ട എല്ലാ നടപടികളും എളുപ്പമാക്കും.സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന അന്തരീക്ഷമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

29 March 2020

Latest News