Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയില്‍ നോര്‍ക്കാ കള്‍സല്‍ട്ടന്‍റുമാര്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു

സൗദി അറേബ്യ:സൗദിയിലെ പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കേരളാ സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കാ കള്‍സല്‍ട്ടന്‍റുമാര്‍ ചുമതലയേറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വിസ്തൃതിയിലും പ്രവാസി ജനസംഖ്യയിലും മുന്നിലുള്ള സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പേരെ മാത്രമാണ് ഇതിനകം നോര്‍ക്ക നിയോഗിച്ചിട്ടുള്ളത്.ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും പരിമിതി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്,ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരെയാണ് ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരായി സൗദിയില്‍ നിയമിച്ചിട്ടുള്ളത്.ഇരുവരും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ഇവര്‍ ചുമതലയേറ്റ് പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്.ജി.സി.സിയില്‍ ഭൂവിസ്തൃതി കൊണ്ടും പ്രവാസി ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ രാജ്യമാണ് സൗദി.മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പതിമൂന്ന് പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന സൗദിയുടെ എല്ലാ ഭാഗങ്ങളിലും മലയാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്.എന്നാല്‍ നോര്‍ക്കയുടെ ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരുടെ നിയമനത്തില്‍ മതിയായ പ്രാതിനിത്യം മറ്റു പ്രവിശ്യകള്‍ക്കില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

 

19 March 2024

Latest News