Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ 73 പ്രവാസികൾക്ക് പ്രീമിയം ഇഖാമ

സൗദി അറേബ്യ:സൗദിയിൽ സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം ഇഖാമയുടെ വിതരണം തുടങ്ങി.ഇന്ത്യയടക്കം പത്തൊൻപതു രാജ്യങ്ങളിൽ നിന്നുള്ള എഴുപത്തിമൂന്നു പേർക്കാണ് ആദ്യഘട്ടമായി സ്ഥിരം ഇഖാമ അനുവദിച്ചത്.സൗദിയിൽ താമസിക്കുന്നവരും പുറത്തുനിന്നുള്ളവരുമായ 19 രാജ്യങ്ങളിൽ നിന്നുള്ള 73 പേർക്കാണ് സ്ഥിരം ഇഖാമ കൈമാറിയത്.ബിസിനസ് ലൈസൻസ് നേടുന്നതിനും റിയൽ എസ്റ്റേറ്റ്,വാഹനം എന്നിവയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തൽ,പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കെട്ടിടങ്ങൾ സ്വന്തമാക്കൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പ്രീമിയം ഇഖാമയുള്ളവർക്കു ലഭിക്കും.സ്പോൺസർമാരില്ലാതെ വ്യവസായം തുടങ്ങുവാനും രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യഥേഷ്ടം സഞ്ചരിക്കാനും കഴിയുന്ന ഇഖാമ രണ്ട് തരത്തിലുണ്ട്.സ്ഥിരമായതും വർഷാവർഷം പുതുക്കേണ്ടവയും.ഇവർക്കു വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ ലളിതമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ,എൻജിനീയർമാർ,മറ്റു സാമ്പത്തിക വ്യവസായ രംഗത്തുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ ഇഖാമ ലഭിച്ചത്.

 

 

 

21 November 2024

Latest News