Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മക്കയിൽ പൊതുഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു

മക്ക:ക്കയിൽ പൊതുഗതാഗത പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. നാന്നൂറ് ബസ്സുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലിറക്കിയത്.അഞ്ഞൂറ് ബസ് സ്റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.മക്കയുടെ വികസനവും പൊതു ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.സാമ്പത്തിക,വികസന മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ലക്ഷ്യമിട്ടാണ് പൊതു ഗതാഗത പദ്ധതിയുടെ തുടക്കം.ആദ്യ ഘട്ടം അടിസ്ഥാന സൗകര്യങ്ങളൊരുക്കി 400 ബസുകൾ ഇറക്കുമതി ചെയ്തു.ഇവയുടെ സർവീസിനും റിപ്പയറിങ്ങിനും സംവിധാനമുണ്ട്.മക്കയുടെ വിവിധ ഭാഗങ്ങളിലായി 500 ബസ്സ്റ്റോപ്പുകള്‍ നിർമിക്കുക,ബസുകൾക്കായി പ്രത്യേക ട്രാക്കുകൾ ഒരുക്കുക,പ്രധാന റോഡുകളിൽ ഏഴ് നടപ്പാലകൾ നിർമിക്കുക, പ്രായം കൂടിയവർക്കും വികലാംഗർക്കും ഇലക്ട്രിക് ലിഫ്റ്റുകൾ ഒരുക്കുക തുടങ്ങിയവ പൊതു ഗതാഗത പദ്ധതിയിൽ ഉൾപ്പെടും.റോഡിലെ തിരക്ക് കുറക്കാനും ഇതിലൂടെ സാധിക്കും.മക്കയിൽ ബസ്, ട്രെയിൻ സർവീസുകൾക്കായുള്ള പൊതു ഗതാഗത പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.രണ്ട് വർഷം മുമ്പാണ് മക്ക ഗവർണറും മക്ക വികസന അതോറിറ്റി അധ്യക്ഷനുമായി അമീർ ഖാലിദ് അൽഫൈസൽ ഇതിനായുള്ള കരാര്‍ ഒപ്പുവെച്ചത്.

 

25 April 2024

Latest News