Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹറമൈന്‍ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമായി

ജിദ്ദ:മക്ക-മദീന ഹറമുകള്‍ക്കിടയില്‍ ഗതാഗതം നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം ഇന്നലെ ബുധനാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്ന വാര്‍ത്ത ഔദ്യോഗിക വൃത്തങ്ങള്‍ നിഷേധിച്ചു. നവംബര്‍ 13 മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.പുതിയ റെയില്‍ പാതയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റെയില്‍വേസ്റ്റേഷനിലെ ഒരുക്കങ്ങളും ചില സാങ്കേതിക ജോലികളും നടന്നുകൊണ്ടിരിക്കുകയാണെന്നും പുതിയ പാതയും റെയില്‍വേ സ്റ്റേഷനും പ്രവര്‍ത്തന സഞ്ചമാവുന്ന മുറക്ക് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്ന വിവരം സൗദി അറേബ്യന്‍ റെയില്‍വേ കമ്പനി(സാര്‍) അറിയിക്കുമെന്നും അതിനുശേഷം മാത്രമേ ഓണ്‍ലൈന്‍ ടിക്കറ്റ് ഇടപാടുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഔദ്യോഗീക വൃത്തങ്ങള്‍ അറിയിച്ചു.ട്രെയിന്‍ ഗതാഗതത്തിനു മുന്നോടിയായി പുതിയ റെയില്‍ പാതയും റെയില്‍വേ സ്റ്റേഷനും ഗതാഗത വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ നേരിട്ട് പരിശോക്കുന്നതായിരിക്കും.സുലൈമാനിയ്യ റയില്‍വേ സ്റ്റേഷനു തീ പിടിച്ചതിന് ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഡോക്ടര്‍ നബീല്‍ ആമൂദി വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 

21 November 2024

Latest News