Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതുവര്‍ഷത്തോടെ മെട്രോ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ദുബായ്

ദുബായ്:പുതുവത്സരാഘോഷവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് കൂടുതൽ മെട്രോ സർവീസ് ഏർപ്പെടുത്താൻ ദുബായിയുടെ തീരുമാനം.മറ്റ് പൊതുഗതാ സംവിധാനങ്ങളും പുതുവർഷ രാവിൽ ഉണർന്നിരിക്കും.പുതുവത്സരാഘോഷം നടക്കുന്ന കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്താൻ ആളുകൾക്ക് ഇതു സഹായകമാകും.പുതുവർഷാഘോഷം മുൻനിർത്തി പൊതു ഗതാഗത സംവിധാനം കൂടുതൽ വിപുലീകരിക്കാനാണ് ദുബായ് അധികൃതരുടെ തീരുമാനം. വിവിധ റൂട്ടുകളിൽ ബസ് സർവീസുകളുടെ എണ്ണം കൂട്ടും. സർവീസ് സമയം ദീർഘിപ്പിക്കാനും തീരുമാനിച്ചു.
ദുബായ് വിമാനത്താവളത്തിൽ തിരക്ക് കുറയ്ക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകി.എമിറേറ്റ്സ് എയർലൈൻസ്,ആർടിഎ,ദുബായ് പോലീസ്,ദുബായ്
കസ്റ്റംസ്,എമിഗ്രേഷൻ,ദുബായ് എയർപോർട്സ് എന്നിവ ചേർന്നാണ് ഇക്കാര്യത്തിൽ ഏകോപനം രൂപപ്പെടുത്തിയത്.റെഡ് ലൈനിൽ റാഷിദിയ,ഡിഎംസിസി സ്റ്റേഷനുകൾക്കിടയിൽ വെളുപ്പിന് 5 മുതൽ പിറ്റേന്നു പുലർച്ചെ 3.30 വരെ സർവീസ് ഉണ്ടാകും.ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളും വെളുപ്പിന് 5.30 മുതൽ പിറ്റേന്നു പുലർച്ചെ 3.30വരെ പ്രവർത്തിക്കും.റാഷിദിയ,ഡിഎംസിസി സ്റ്റേഷനുകൾക്കിടയിൽ 24 മണിക്കൂറും സർവീസ് ഏർപ്പെടുത്തും.എൻ ലൈനിലെ എല്ലാ സ്റ്റേഷനുകളും 24 മണിക്കൂറും പ്രവർത്തിക്കും.

 

 

 

 

 

22 October 2024

Latest News