Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വനിതകള്‍ക്ക് തൊഴിൽ രംഗത്ത് അവസരസമത്വം ഉറപ്പാക്കുന്നു

റിയാദ്:സൗദിയിലെ തൊഴില്‍ രംഗത്ത് വനിതകള്‍ക്ക് അവസരസമത്വം ഉറപ്പാക്കാനുള്ള നടപടികളുമായി തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം. സാമൂഹിക പങ്കാളിത്തത്തോടെയാണ് തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം അവസര സമത്വത്തിനായി ശ്രമിക്കുന്നത്.ഇതിനായി പുതിയ നയങ്ങള്‍ അംഗീകരിച്ച് നടപ്പാക്കും.അവസര സമത്വം നടപ്പാക്കുമ്പോഴുണ്ടാകുവാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ പ്രത്യേകം നിരീക്ഷിക്കും.ലിംഗം,വര്‍ണം,മതം,പ്രായം,വംശം,പൗരത്വം എന്നിവയിലുള്ള എല്ലാ വിവേചനവും അവസര സമത്വ നിഷേധങ്ങളും ഇല്ലാതാക്കും.തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വഹിക്കുന്നതില്‍ നിന്ന് വനിതകള്‍ക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങളുണ്ട്.അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളുടെ അഭാവം,കുടുംബങ്ങളില്‍ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍,പ്രായാധിക്യം ചെന്നവർ,വികലാംഗര്‍ എന്നീ വിഭാഗങ്ങളില്‍ പ്പെട്ടവരുടെ സാന്നിധ്യം,സുദീര്‍ഘമായ തൊഴില്‍ സമയം,തൊഴില്‍ സ്ഥലലത്തേക്കും തിരിച്ചുമുള്ള ഉയര്‍ന്ന ഗതാഗത ചെലവ് എന്നിവയാണ് പങ്കാളിത്തം വഹിക്കുന്നതിന് തടസ്സമാകുന്ന പ്രധാന കാര്യങ്ങള്‍.അനുയോജ്യമായ ഗതാഗത സൗകര്യങ്ങളുടെ അഭാവം, യോഗ്യതകള്‍ക്ക് നിരക്കുന്ന തൊഴിലവസരങ്ങളുടെ കുറവ്,യോഗ്യതകള്‍ക്ക് നിരക്കാത്ത വേതനം എന്നിവയും തൊഴില്‍ വിപണിയില്‍ വിലങ്ങു തടിയാകുന്ന മറ്റ് കാര്യങ്ങളാണ്.ഇവയ്ക്കെല്ലാം പരിഹാരം കണ്ട് അവസര സമത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കൊരുക്കിയിരിക്കയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം.

 

 

 

29 January 2025

Latest News