Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹറമൈന്‍ ട്രെയിന്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടിത്തുടങ്ങി

മക്ക:വിശുദ്ധ മക്ക മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ എല്ലാ സര്‍വ്വീസുകളും 300 കിലോമീറ്റര്‍ വേഗതയില്‍ ഓടിത്തുടങ്ങി.റബഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷനില്‍നിന്നും മദീന ഹറം സ്റ്റേഷന്‍വരെയാണ് സ്പീഡ് വര്‍ധിപ്പിച്ചിട്ടുള്ളത്.സ്‌കൂള്‍ അവധി പ്രാമാണിച്ച് മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് റബാഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സ്റ്റേഷന്റെയും മദീന ഹറം സ്റ്റേഷന്റെയും ഇടയിലായിരിക്കും.വേഗതയില്‍ ഓടുന്നത് കാരണം ജിദ്ദ മദീന യാത്രയുടെ സമയം രണ്ടു മണിക്കൂറായി ചുരുങ്ങും.മക്കയില്‍ നിന്നും മദീനയിലേക്ക് 2.45 മണിക്കൂറുകൊണ്ട് എത്തും.ഹറമൈന്‍ ട്രെയിന്‍ സേവനത്തിന്റെ വേഗത മണിക്കൂറില്‍ 300 കിലോമീറ്ററില്‍ എത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.ജനുവരി ഒന്നു മുതല്‍ ജനുവരി 19 വരെ സ്‌കൂള്‍ അവധി പ്രാമാണിച്ചു ആഴ്ചയില്‍ ഏഴു ദിവസവും മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ ദിനംപ്രതി 16 സര്‍വ്വീസുകള്‍ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിന് ട്രെയിനിന്റെയും പാതയുടെയും സുരക്ഷ ഉറപ്പുവരുത്തിയതായി മാനേജ്മെന്റ് അറിയിച്ചു.

21 November 2024

Latest News