Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാസ്പോർട്ട് പണയപ്പെടുത്തിയുള്ള പണമിടപാടുകൾക്ക് വിട

റാസൽഖൈമ:പാസ്പോർട്ട് പണയപ്പെടുത്തിയുള്ള പണമിടപാടുകളിൽ ഏർപ്പെടരുതെന്ന് റാക് കമ്യൂണിറ്റി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ ഒൽവാൻ അൽ നുഐമി.റാസൽ ഖൈമയുടെ സമഗ്രവളർച്ചയ്ക്ക് ഇന്ത്യൻ സമൂഹം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ റാക് കമ്യൂണിറ്റി പൊലീസ് ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അലി അബ്ദുല്ല പറഞ്ഞു.ബ്രിഗേഡിയർ അബ്ദുല്ല അലി മങ്കസ്,ബ്രിഗേഡിയർ താരിഖ് മുഹമ്മദ് സെയ്ഫ്,കമ്യൂണിറ്റി പൊലീസ് ഡയറക്ടർ ഡോ.റഷീദ് മുഹമ്മദ് അൽസലാദി,ജനറൽ പൊലീസ് മാനേജർ മർവൻ അബ്ദുല്ല ജക്ക,നിയമോപദേഷ്ടാവ് സെയ്ഫ് അഹമ്മദ് അൽ ഷിഫ്രി,ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ.നിഷാം നൂറുദ്ദീൻ, ജന.സെക്രട്ടറി സുമേഷ് മഠത്തിൽ,ട്രഷർ ഡോ.കെ.എം മാത്യു, പദ്മരാജ്, മോഹൻ പങ്കത്, എകെഎംജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ.ജോർജ് ജേക്കക്കബ്,ഡോ.ഡൊമിനിക് മാത്യു,ഡോ. അജിത് തോമസ്, സാമൂഹിക പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, സേതുനാഥ്, മോഹൻ നായർ, അൻസ് കൊയിലാണ്ടി, അബുബക്കർ എന്നിവരും പങ്കെടുത്തു.

 

 

25 April 2024

Latest News