Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയില്‍ റീ-എന്‍ട്രി വിസ അടിച്ച ശേഷം രാജ്യം വിട്ടു പോകാത്തവര്‍ക്ക് വിസ റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തും

സൗദി അറേബ്യ:സൗദിയില്‍ റീ-എന്‍ട്രി വിസ അടിച്ച ശേഷം രാജ്യം വിട്ടു പോകാത്തവര്‍ റീ-എൻട്രി റദ്ദ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തും.ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.സൗദിയില്‍ നിന്ന് പുറത്ത് പോയി തിരിച്ച് വരാനായി റീ-എന്‍ട്രി വിസ അടിച്ച ശേഷം ഏതെങ്കിലും കാരണം കൊണ്ട് രാജ്യം വിട്ട് പോകാന്‍ സാധിക്കാതെ വന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കുക.വിസയില്‍ രാജ്യം വിടാനായി രേഖപ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്ക് മുമ്പായി റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതാണ്.അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വരും.ഒരിക്കല്‍ അടിച്ച റീ-എന്‍ട്രി വിസയില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതികള്‍ വരുത്തുന്നതിനോ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനോ അനുവാദമില്ല.നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ സാധിക്കാതെ വന്നാല്‍ റീ-എന്‍ട്രി വിസ റദ്ദ് ചെയ്ത്,ആവശ്യം വരുന്ന സമയത്ത് വീണ്ടും പുതിയ റീ-എന്‍ട്രി വിസക്കായി ഫീസ് അടച്ച് അപേക്ഷിക്കുക മാത്രമാണ് വഴി.റീ എൻട്രി റദ്ദാക്കുന്നതോടെ നേരത്തെ അടച്ച ഫീസ് തിരിച്ച് ലഭിക്കുകയില്ല.ഓണ്‍ലൈന്‍ സേവനമായ അബ്ഷിറിലൂടെ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എന്‍ട്രി വിസ റദ്ദാക്കേണ്ടതതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

26 April 2024

Latest News