Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്

ഖത്തർ:മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമതായി ഖത്തര്‍.ഊക്ല ഗ്ലോബല്‍ സ്പീഡ് ടെസ്റ്റ് ഇന്‍ഡക്സ് പ്രകാരം ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ഖത്തര്‍.നവംബറില്‍ ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 77.07 എംബിപിഎസും അപ്ലോഡ് സ്പീഡ് 21.49 എംബിപിഎസും ആണ്.ഖത്തറിലെ ഡൗണ്‍ലോഡ് സ്പീഡ് ആഗോള ശരാശരിയുടെ ഇരട്ടിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ദക്ഷിണ കൊറിയയാണ് ലോകത്ത് മുന്നില്‍.നൊര്‍വേയാണ് മൂന്നാം സ്ഥാനത്ത്.ദക്ഷിണ കൊറിയയിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 117.79 എംബിപിഎസും അപ്ലോഡ് സ്പീഡ് 18.95 എംബിപിഎസും ആണ്.ലോകത്തെ ഇന്‍ര്‍നെറ്റ് വേഗത താരതമ്യപ്പെടുത്തി മാസംതോറും കണക്ക് പുറത്ത് വിടുന്നതാണ് ഊക്ല ഇന്റര്‍നെറ്റ് വേഗതാ സൂചിക.ലോകത്തെ ദശലക്ഷക്കണക്കിനാളുകള്‍ സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റിലെ വിവരങ്ങളാണ് ഊക്ല സൂചികയ്ക്കായി ഉപയോഗിക്കുന്നത്.ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ നടപ്പാക്കിയ ഖത്തര്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ വന്‍പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.പരമാവധി 1ജിബി വരെ ഇന്റര്‍നേറ്റ് വേഗത ലഭിക്കുന്നതിന് 5ജി സംവിധാനം സഹായിക്കും.

 

 

 

 

3 December 2024

Latest News