Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കാർബൺ രഹിത 2022 ഫിഫ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി ദോഹ

ദോഹ:ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെയും മേഖലയിലെയും സംഘടനകളുമായി സഹകരിച്ച് കാർബൺ പ്രസരണം കുറയ്ക്കുന്നതിനായ് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തയ്യാറെടുക്കുന്നു.കാർബൺ രഹിത 2022 ഫിഫ ലോകകപ്പ് ലോകത്തിന് സമ്മാനിക്കുന്നതിനായാണ് കാർബൺ തോത് കുറയുന്നതിന്റെ അളവ് കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ ഗൾഫ് ഓർഗനൈസേഷൻ ഓഫ് റിസർച്ച്-ഡവലപ്‌മെന്റിന്റെ (ഗോർഡ്) ഗ്ലോബൽ കാർബൺ ട്രസ്റ്റുമായി സുപ്രീം കമ്മിറ്റി കരാർ ഒപ്പുവച്ചത്.ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെയും മേഖലയിലെയും സംഘടനകളുമായി സഹകരിച്ച് കാർബൺ പ്രസരണം കുറയ്ന്നതിനുള്ള പദ്ധതികൾ നടപ്പാക്കൽ,കാർബൺ ക്രെഡിറ്റ് ഇഷ്യൂ എന്നിവയെല്ലാമാണ് കരാർ പ്രകാരം ട്രസ്റ്റ് നിർവഹിക്കുക.സുപ്രീം കമ്മിറ്റി ടെക്‌നിക്കൽ ഡെലിവറി ഓഫിസ് ചെയർമാൻ എൻജി.ഹിലാൽ അൽഖുവാരിയും ഗോർഡ് ചെയർമാൻ ഡോ.യൂസഫ് മുഹമ്മദ് അൽഹോറും ഖത്തർ സുസ്ഥിരതാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടത്.രാജ്യത്തും മേഖലയിലും പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കിയുള്ള ടൂർണമെന്റായിരിക്കും നടക്കുക.പരിസ്ഥിതി ബോധവൽകരണം,കണ്ടുപിടിത്തങ്ങൾ,ഒഴിവാക്കാനാകാത്ത പ്രസരണങ്ങൾ ശമിപ്പിക്കൽ എന്നിവയെല്ലാം കാർബൺ രഹിത ലോകകപ്പ് ഉറപ്പാക്കുന്നതിൽ ഉൾപ്പെടുന്നു.2022 ഫിഫ ലോകകപ്പ് ലോകത്തിലെ പ്രഥമ കാർബൺ രഹിത ടൂർണമെന്റായിരിക്കുമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ അമീർ ഷെയ് ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചിരുന്നു.അമീറിന്റെ മാർഗനിർദേശ പ്രകാരമാണ് സുപ്രീം കമ്മിറ്റിയുടെ പ്രകാരമാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം.ടൂർണമെന്റിന് മുൻപ് കാർബൺ രഹിതമെന്ന ലക്ഷ്യം പൂർത്തിയാക്കും.

 

 

 

24 April 2024

Latest News