Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി ഒരു റിയാൽ പേപ്പർ കറൻസി പിൻ‌വലിക്കുന്നു

റിയാദ്:സൗദി അറേബ്യ ഒരു റിയാൽ പേപ്പർ കറൻസികൾ പിൻവലിക്കുന്നു.പകരം നാണയങ്ങൾ കൂടുതൽ വിപണിയിലെത്തിക്കാനാണ് പദ്ധതി.പേപ്പർ കറൻസികളുടെ ഈടില്ലായ്മയാണ് നോട്ടുകൾ പിൻവലി്ക്കുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു.സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി(സാമ)യാണ് ഒറ്റ റിയാൽ നോട്ടുകൾ പിൻവലിച്ച് പകരം നാണയങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്.700 ദശലക്ഷം റിയാലിന്റെ നാണയങ്ങൾ വിപണിയിൽ എത്തിക്കും.വിപണിയിലുള്ള മൊത്തം കറൻസിയുടെ നാലിലൊന്ന് വരുമിത്.പേപ്പർ നോട്ടുകളേ അപേക്ഷിച്ച് നാണയങ്ങളുടെ ഉപയോഗം ദീർഘ കാലം നിലനിൽക്കുമെന്നതാണ് നോട്ടുകൾ പിൻവലിച്ച് നാണയങ്ങൾ ഇറക്കുന്നതിന് കാരണമെന്ന് സാമാ കിഴക്കൻ പ്രവിശ്യാ ഡയറക്ടർ മുഹമ്മദ് അൽ നഈം വ്യക്തമാക്കി.പേപ്പർ കറൻസികൾക്ക് പകരമായി കൂടുതൽ നാണയങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.ലഭ്യതക്കനുസരിച്ച് ഇനിയും കൂടുതൽ വിപണിയിലെത്തുമെന്നും മുഹമ്മദ് അൽ നഈം പറഞ്ഞു.സാമക്ക് ക്രമാതീതമായി ഒറ്റ രൂപ പേപ്പർ കറൻസികൾ പൂർണ്ണമായി വിപണിയിൽ നിന്ന് പിൻവലിക്കാനും പകരം നാണയങ്ങൾ ലഭ്യമാക്കാനും പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

24 April 2024

Latest News