Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റിലയൻസിൽ 1,05,000 കോടി രൂപയുടെ നിക്ഷേപവുമായി സൗദി

സൗദി അറേബ്യ:സൗദി അറേബ്യയുടെ ദേശിയ എണ്ണക്കമ്പനിയായ അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ-കെമിക്കൽ ബിസിനസിന്റെ 20% ഓഹരി 1500 കോടി(ഏകദേശം 1,05,000 കോടി രൂപ) ഡോളറിനു സ്വന്തമാക്കുന്നു.റിലയൻസിന്റെ ജാമ്‌നഗർ റിഫൈനറിയിലേക്ക് ദിവസവും 5 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ അരാംകോ നല്കുന്നതായിരിക്കുമെന്നും റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.റിലയൻസിന്റെ എണ്ണ-കെമിക്കൽ ബിസിനസ്സിന് 7500 കോടി ഡോളർ മൂല്യം കണക്കാക്കിയാണ് അരാംകോയുമായുള്ള ഇടപാട്.ഇടപാട് പൂർത്തിയാകുന്നതോടെ,അഞ്ചു വർഷത്തിനകം എണ്ണ കെമിക്കൽ ബിസിനസ്സ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രതേക ഉപകമ്പനിയായി മാറും.അരാംകോയ്ക്ക് 20% ഓഹരി പങ്കാളിത്തമുണ്ടാകുന്ന രീതിയിലാണിത്.അങ്ങിനെ കണക്കാക്കുമ്പോൾ 1500 കോടി ഡോളർ എന്ന തുക മാറാമെന്നും റിലയൻസ് സൂചിപ്പിച്ചു.റിലയൻസിന്റെ ഇന്ധന വിതരണ ബിസിനസിൽ ബ്രിട്ടീഷ് എണ്ണ വിപണന കമ്പനിയായ ബിപി 49 % പങ്കാളിത്തമെടുക്കുമെന്നും അംബാനി പറഞ്ഞു.7000  കോടി രൂപയാണ് ഇതുവഴി റിലയൻസിന് ലഭിക്കുക.1400റീട്ടെയിൽ പെട്രോൾ പമ്പുകളും 31 വിമാനത്താവളങ്ങളിൽ വിമാന ഇന്ധന വിതരണ സൗകര്യവും റിലയൻസിനുണ്ട്.2021 ആകുമ്പോഴേക്ക് റിലയൻസിന്റെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും എണ്ണ ബിസിനസിലെ ഓഹരി വില്പനയ്ക്ക് പുറമെ ജിയോയുടെ ടവറുകളും മറ്റും വില്പനയ്ക്ക് വയ്ക്കാനും ശ്രമമുണ്ടെന്നും,ലോകത്തെ ഏറ്റവും വലിയ എണ്ണ  ഉൽപാദക കമ്പനിയും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും തമ്മിലുള്ള സഹകരണമാണിതെന്നും ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇത് പങ്കു വഹിക്കുമെന്നും അംബാനി പറഞ്ഞു

21 November 2024

Latest News