Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാൻ ദേശിയ ദിനം യുഎഇ ആഘോഷിച്ചു

ഒമാൻ:മാന്‍ ദേശീയദിനാഘോഷത്തിന് പിന്തുണയർപ്പിച്ച് അയൽ രാജ്യമായ യു.എ.ഇയും.അബുദാബി ഉൾപ്പെടെ എല്ലാ യു.എ.ഇ നഗരങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറി.അതിർത്തി കേന്ദ്രങ്ങളിൽ മധുരപലഹാരം നൽകിയാണ് ഒമാനികളെ യു.എ.ഇ എമിഗ്രേഷൻ വരവേറ്റത്.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ഉൾപ്പെടെയുള്ളവർ ഒമാൻ ഭരണാധികാരിക്കും ജനതക്കും കഴിഞ്ഞ ദിവസം ദേശീയദിന ഭാവുകങ്ങൾ നേർന്നിരുന്നു.സർക്കാർ തലത്തിലും അല്ലാതെയും വിവിധ ആഘോഷ പരിപാടികളാണ് ദേശീയദിനാഘോഷ ഭാഗമായി നടന്നത്.ബഹിരാകാശ യാത്രക്കിടെ പകർത്തിയ ഒമാൻെറ ചിത്രം പങ്കു വെച്ചാണ് ഹസ്സ അൽ മൻസൂരി ദേശീയദിനാഘോഷത്തെ വേറിട്ടതാക്കിയത്.യു.എ.ഇയിലെ വിവിധ എമിഗ്രേഷൻ വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ഒമാൻ ദേശീയദിനത്തിന് ഐക്യദാർഡ്യം അർപ്പിച്ചു.സുൽത്താൻ ഖാബൂസിൻെറ ചിത്രങ്ങളും ഒമാൻ,യു.എ.ഇ പതാകകളും ഉയർത്തിയായിരുന്നു ചടങ്ങുകൾ.അബൂദബിയിൽ നടന്ന ജുഗിത്സു ലോകകപ്പ് കായിക മൽസരം ഒമാൻ ജനതക്കും ഭരണാധികാരിക്കും അഭിവാദ്യം അർപ്പിച്ചു.ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പൊതു പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനാനുമതിയും നൽകി.ഒമാനികള്‍ക്കും ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുമാണ് സൗജന്യമായി പാര്‍ക്കുകളില്‍ പ്രവേശനം അനുവദിച്ചത്.യുഎഇയിലെ എല്ലാ പാര്‍ക്കുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

22 May 2025

Latest News