സൗദി ഹോട്ടല്‍ ടൂറിസം രംഗത്ത് വന്‍ വളര്‍ച്ച
സൗദി അറേബ്യ:സൗദിയില്‍ ഹോട്ടല്‍ ടൂറിസം രംഗത്ത് വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവിശ്യകളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലുകള്‍ ഹോട്ടല്‍,റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് കരുത്ത് പകര്‍ന്നതായി സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.സീസണ്‍ ഫെസ്റ്റിവല്‍ നടന്നു വരുന്ന റിയാദ് പ്രവിശ്യയിലെ ഹോട്ടല്‍,റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.മധ്യ പ്രവിശ്യയിലെ ഹോട്ടല്‍ ബുക്കിംഗ് രംഗത്ത് ഈ വര്‍ഷം മുപ്പത്തി നാലെ ദശാംശം ആറ് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.നവംബറിലാണ് റെക്കോര്‍ഡ് വര്‍ധനവ്.എണ്‍പത്തി രണ്ടേ ദശാംശം എട്ട് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെയാണ് രാജ്യ തലസ്ഥാനത്ത് ഇത്ര കൂടിയ ബുക്കിംഗ് രേഖപ്പെടുത്തുന്നത്.ഫെസ്റ്റിവലുകളുടെ ഭാഗമായി നിരവധി വിദേശികള്‍ രാജ്യത്തേക്കെത്തിയതാണ് ഹോട്ടല്‍ ബുക്കിംഗ് രംഗത്ത് വന്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.ഈ വര്‍ഷം തുടക്കം മുതലാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ സീസണ്‍ ഫെസ്റ്റിവലുകള്‍ക്ക് തുടക്കം കുറിച്ചത്.കിഴക്കന്‍ പ്രവിശ്യയില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലും ഇപ്പോള്‍ മധ്യ പ്രവിശ്യയിലുമായി തുടരുകയാണ്.ഫെസ്റ്റിവല്‍ നടന്ന നഗരങ്ങളിലെല്ലാം ഹോട്ടല്‍,റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഉണര്‍വ്വ് പ്രകടമായതായി റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ടൂറിസം രംഗത്ത് വിവിധ പദ്ധതികള്‍ക്ക് രാജ്യം തുടക്കം കുറിച്ചത്. സീസണ്‍ ഫെസ്റ്റിവലുകള്‍ക്ക് പുറമെ രാജ്യത്തെ പൈതൃക നഗരങ്ങളും, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ സഞ്ചാരത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസ്റ്റ് വിസകളും എളുപ്പമാക്കിയിട്ടുണ്ട്.
21 November 2024