Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഉംറ തീർത്ഥാടകർക്ക് സൗദി ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ജിദ്ദ:സൗദി ഹജ്ജ്,ഉംറ മന്ത്രാലയം വിദേശ ഉംറ തീർഥാടകർക്ക് സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി.ട്രാവൽ ഏജന്റ് വഴിയോ ഓൺലൈൻവഴിയോ ഇൻഷുറൻസ് എടുക്കാം.ഒരു മാസത്തേക്കുള്ള ഉംറ തീർഥാടക ഇൻഷുറൻസ് 189 സൗദി റിയാൽ(ഏകദേശം 3560 രൂപ) ആയിരിക്കും.നിശ്ചിതസമയത്ത് വിമാനം പുറപ്പെട്ടില്ലെങ്കിലും യാത്ര റദ്ദുചെയ്താലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.തീർഥാടകൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും കിട്ടും.തീർഥാടക ഇൻഷുറൻസിന് സൗദി ഹജ്ജ്,ഉംറ വിഭാഗം കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു.നിശ്ചിതസമയത്ത് വിമാനം പുറപ്പെട്ടില്ലെങ്കിൽ 500 റിയാൽ(ഏകദേശം 9419 രൂപ) ലഭിക്കും.യാത്ര റദ്ദുചെയ്താൽ 5000 റിയാലും(ഏകദേശം 94197 രൂപ) ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.തീർഥാടകൻ മരിച്ചാൽ ശരീരം നാട്ടിലെത്തിക്കാൻ പരമാവധി 10,000റിയാൽ(ഏകദേശം 1,88,394 രൂപ) ലഭിക്കും.അപകടത്തിൽ മരിച്ചാൽ ഒരു ലക്ഷം റിയാൽ(ഏകദേശം 18,83,945 രൂപ) കുടുംബത്തിന് കിട്ടും.അത്യാഹിത ആരോഗ്യചികിത്സയ്ക്കും പരിചരണത്തിനും ഒരു ലക്ഷം റിയാൽ ഇൻഷുറൻസ് ഇനത്തിൽ ലഭിക്കും.ഒരു അപകടത്തിൽ മൊത്തം നഷ്ടപരിഹാരമായി 380 ദശലക്ഷം റിയാൽ(ഏകദേശം 715,89,91,098 രൂപ) നഷ്ടപരിഹാരമായി ലഭിക്കുമെന്നതും ഇൻഷുറൻസിന്റെ പ്രത്യേകതയാണ്.ഉംറ തീർഥാടകർക്ക് സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്,ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിൻ അറിയിച്ചു. അത്യാഹിതസാഹചര്യങ്ങളിൽ ആംബുലൻസ് സേവനങ്ങൾ,യാത്രകളിലുണ്ടായേക്കാവുന്ന അപകടങ്ങൾ,ദുരന്തങ്ങൾ എന്നിവയ്ക്കുപുറമെ ബാഗേജ് നഷ്ടപ്പെടുക,യാത്ര വൈകുക,ദീർഘനേരം എയർപോർട്ടുകളിൽ നിൽക്കേണ്ടിവരിക എന്നിവയെല്ലാം തീർഥാടക ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്ന് ഹജ്ജ്- ഉംറ മന്ത്രി പറഞ്ഞു.തീർഥാടകർക്ക് ലളിതമായും പ്രയാസരഹിതമായും കർമങ്ങൾ നിർവഹിക്കാൻ മന്ത്രാലയം ഒരുക്കുന്ന സംവിധാനത്തിന്റെഭാഗമാണ് ഇൻഷുറൻസ് പദ്ധതി.ഒരു മാസത്തെ ഉംറ തീർഥാടന ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിഞ്ഞാൽ വീണ്ടും ഒരു മാസത്തേക്കുകൂടി പുതുക്കാൻ സാധിക്കും.എയർപോർട്ടുകളിലെ കൗണ്ടറുകളിലൂടെയും മറ്റു മാർഗങ്ങളിലുടെയും പോളിസി പുതുക്കാൻ കഴിയുമെന്നും ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു.

26 April 2024

Latest News