Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഹോം ഡെലിവറികൾ സ്വദേശിവത്ക്കരിക്കുന്നു

സൗദി അറേബ്യ:സൗദി ഹോം ഡെലിവറി സംവിധാനവും ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികളും സ്വദേശിവത്കരിക്കും.രാജ്യത്തെ പൊതു ഗതാഗത അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.ഓൺലൈൻ വഴിയോ വിവിധ ആപ്പുകൾ വഴിയോ  ഓർഡറുകൾ സ്വീകരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന ഹോം ഡെലിവറികൾ,ഹോട്ടലുകൾ,റസ്റ്റോറന്റുകൾ നേരിട്ട് നടത്തുന്ന ഹോം ഡെലിവറി,ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികൾ എന്നിവ സ്വദേശിവത്കരിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതിനായി പൊതു ഗതാഗത അതോറിറ്റി ചെയർമാനായ ഫവാസ് അൽ സഹ്‌ലി വ്യക്തമാക്കി.ഇത്തരം വാഹനങ്ങൾ സ്വദേശികളല്ലാത്തവർ ഉപയോഗിക്കുന്നത് നിയമ ലംഘനമായി പരിഗണിക്കുന്നതാണ്.ഹോസ്പിറ്റാലിറ്റി മേഖലയിൽ വാഹനങ്ങൾ ഡെലിവറി ചെയ്യുന്നതിനും തിരിച്ചെടുക്കുന്നതിനും വിദേശി ഡ്രൈവർമാരെ ഉപയോഗിക്കുന്നുണ്ട്.എന്നാൽ ഈ ഡിസംബറോടുകൂടി ഇത് അവസാനിപ്പിക്കുമെന്നും പകരം സ്വദേശികൾക്ക് മാത്രമാക്കി ഈ മേഖലകൾ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലിയെടുക്കുന്ന മേഖലയാണ് രാജ്യത്തെ ഫുഡ് ഹോം ഡെലിവറി.പുതിയ നിയമം നടപ്പിലാക്കുന്നതോടെ സാധാരക്കാരുടെ ജോലി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

26 April 2024