Sat , Sep 26 , 2020

പ്രശസ്ത ഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. | ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി | അനശ്വര ഗായകന് സിറോമലബാർ സോസൈറ്റിയുടെ ആദരാഞ്ജലികൾ.... | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. |

ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദിയുടെ ഹെൽപ് ഡസ്ക്

ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഹെൽപ് ഡസ്ക്” പ്രവർത്തനം ആരംഭിച്ചു . ഇന്ന് മുതൽ ഷറഫിയ ഹിൽടോപ് റെസ്റ്റോറന്റിൽ എല്ലാ ബുധനാഴ്ച യും വൈകുന്നേരം 8 മണി മുതൽ 10 മണി വരെ ആയിരിക്കും ഹെൽപ് ഡസ്ക് പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.ജിദ്ധയിലെ പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്ന ഈ പദ്ധതിക്ക് മുഹമ്മദലി ഓവിങ്ങൽ, റസാഖ് മാസ്റ്റർ, റഷീദ് എടവനക്കാട് എന്നിവർ നേതൃത്വം നൽകും.

പ്രവാസികളുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ എല്ലാവരിലേക്കും പദ്ധതി എത്തിക്കുവാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യുസുഫ് പരപ്പൻ നയിക്കും. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ സ്വയം ഒപ്പിട്ട പാസ്പോര്ട്ട് – ഇഖാമ കോപ്പികൾ, ഫോട്ടോ എന്നിവ കൊണ്ട് വരണമെന്ന് അദ്ദേഹം അറിയിച്ചു.തൊഴിൽ നഷ്ടപ്പെടുന്നവർ , കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളിൽ പ്രവാസികളുടെസാനിദ്യം ഉറപ്പുവരുത്തിവാനും ,കഴിയുന്ന മേഖലകളിൽ പരിശീലനം നൽകി കഴിവുള്ളവരെ പ്രാപ്തരാക്കുവാനുമാണ് ഈ പദ്ധതികൊണ്ടു ഉദ്ദേശിക്കുന്നത് .

ഹെൽപ് ഡസ്ക് വേദിയിലെ സജ്ജീകരണങ്ങൾ വൈസ് പ്രസി ഡണ്ട് ഇസ്മായിൽ കല്ലായിയുടെ നേതൃത്വത്തിലുള്ള ടീം വിലയിരുത്തി പ്രവർത്തന രീതിക്കു അന്തിമ രൂപം നൽകി. ഉദ്ഘാടന ചടങ്ങിൽ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

26 September 2020

Latest News