Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പുതിയ നിര്‍ദേശം

ദുബായ്:ദുബായില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഇനി മുതൽ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം.യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മാത്രമല്ല ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം.റെന്റ് എ കാര്‍ കമ്പനികള്‍ക്ക് പുറമെ ബസ്,ട്രക്ക്,വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍,മോട്ടോര്‍ സൈക്കിളുകള്‍,സൈക്കിളുകള്‍ തുടങ്ങിയവയെല്ലാം വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം എന്നാണ് നൽകിയിരിക്കുന്ന പുതിയ നിര്‍ദേശം.യാത്രക്കാര്‍,ചരക്കുകള്‍,ഭക്ഷണസാധനങ്ങള്‍,പാക്കേജുകള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ നിയന്ത്രണത്തിലാക്കും.ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ,സാങ്കേതിക മികവ് എന്നിവ പരിശോധിച്ചായിരിക്കും അനുമതി നല്‍കുക.അനുമതികളുടെ പരിധികളില്‍ നിന്നാണോ ഇത്തരങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് ആര്‍.ടി.എ പരിശോധിക്കും.നിയമലംഘനത്തിന് പിഴയുണ്ടാകും.ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഡാറ്റാബേസുണ്ടാക്കാന്‍ കൂടി നടപടി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

21 November 2024

Latest News