Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ പതിനാറര ലക്ഷത്തോളം ഉംറ വിസകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം അനുവദിച്ചതായി റിപ്പോർട്ട്

സൗദി അറേബ്യ:ഴിഞ്ഞ മൂന്ന് മാസത്തിനകം സൗദി പതിനാറര ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകരെത്തിയത്.രണ്ട് ലക്ഷത്തിലധികം തീർത്ഥാടകരെ ഉംറക്കെത്തിച്ച ഇന്ത്യ മൂന്നാം സ്ഥാനത്താണ്.ഇക്കഴിഞ്ഞ മുഹറം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണിത്.ഈ വർഷത്തെ ഉംറ സീസണ്‍ ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പതിനാറര ലക്ഷത്തോളം (16,47,662) ഉംറ വിസകൾ സൌദി അനുവദിച്ചിട്ടുണ്ട്.ഇതിനിടെ 14 ലക്ഷത്തോളം പേർ (13,86,183) ഉംറ കർമ്മങ്ങൾക്കായി പുണ്യഭൂമിയിലെത്തുകയും ചെയ്തു.ഇവരിൽ 11 ലക്ഷത്തോളം (10,75,738) പേർ ഉംറ നിർവഹിച്ച് തിരിച്ചുപോയി.ഉംറക്കെത്തിയവരിൽ 13 ലക്ഷത്തിലധികം ( 13,28,647 ) പേരും വിമാനമാർഗ്ഗമാണ് എത്തിയത്. അരലക്ഷത്തിലധികം പേർ ( 57,525) കരമാർഗ്ഗവും,11 പേർ കടൽ മാർഗ്ഗവും പുണ്യഭൂമിയിലെത്തി.പാക്കിസ്ഥാനിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ.മൂന്നേമുക്കാൽ ലക്ഷത്തോളം ( 3,73,984 ) തീർത്ഥാടകരാണ് പാക്കിസ്ഥാനിൽ നിന്നെത്തിയത്.രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യയും,തൊട്ടുപിറകിൽ ഇന്ത്യയുമാണ്.രണ്ട് ലക്ഷത്തിലധികം (2,10,052) പേരാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ ഉംറക്കെത്തിയത്. മലേഷ്യ,തുർക്കി,ബംഗ്ലാദേശ്,അൽജീരിയ,യു.എ.ഇ,ഇറാഖ്,ജോർഡൻ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.ഹജ്ജ് ഉംറ മന്ത്രലയം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

 

 

18 April 2024

Latest News