Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായ് എക്സ്പോ റോഡ് ആറാം ഘട്ടം പൂർത്തിയായി

ദുബായ്:ക്സ്പോ വേദിയിലേക്കുള്ള പാതയുടെ പ്രധാന ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു.പാലങ്ങൾ ഉൾപെടുന്ന ആറാം ഘട്ടമാണ് പൂർത്തിയായത്.1.4 കിലോമീറ്റർ പാലം,8 കിലോമീറ്റർ റോഡ്,ഉപപാതകൾ എന്നിവ പൂർത്തിയാക്കിയതിനു പുറമേ ഇരുഭാഗത്തേക്കുമുള്ള ലെയ്നുകളുടെ എണ്ണം 6 ആക്കുകയും ചെയ്തു.നേരത്തേ നാലുവരിപ്പാതയായിരുന്നു.മണിക്കൂറിൽ 23,700 വാഹനങ്ങൾക്കു കടന്നുപോകാനാകും.മുൻപ് 10,000 ആയിരുന്നു. എമിറേറ്റ്സ് റോഡ് ഇന്റർസെക്​ഷനിൽ നിന്നു എക്സ്പോ റോഡിലേക്കു പോകുമ്പോഴുള്ള റൗണ്ട് എബൌട്ട് മാറ്റി ഫ്ലൈ ഓവർ ആക്കി.എക്സ്പോ റോഡ്,എമിറേറ്റ്സ് റോഡ്,ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ദൈർഘ്യം കുറയും.

ന്ദർശകരുടെ സൗകര്യാർഥം എക്സ്പോ വേദിയിലേക്ക് കൂടുതൽ ബസ് സർവീസുകൾ തുടങ്ങുെമന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.ടാക്സി ശൃംഖല വിപുലമാക്കും.നിലവിലുള്ള റോഡുകൾ സ്മാർട് സംവിധാനങ്ങളോടെ നവീകരിക്കുകയും പുതിയ റോഡുകൾ പൂർത്തിയാക്കുകയും ചെയ്യും.എക്സ്പോ വേദിയിലേക്കുള്ള മെട്രോ പാതയായ റൂട്ട് 2020 അന്തിമഘട്ടത്തിലാണ്.വാഹനമോടിക്കുന്നവർക്കു നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകാൻ പാതയിൽ ഇലക്ട്രോണിക് ബോർഡുകൾ സ്ഥാപിക്കും.കാലാവസ്ഥാ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ അറിയാനാകും.

27 April 2024

Latest News