Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കളിക്കളം കളം പിരിഞ്ഞു

ബഹറിൻ:ഹറിൻ കേരളീയ സമാജം ജൂലൈ 3 മുതൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു.സമാജം ജൂബിലി ഹാളിൽ നടന്ന വർണ്ണ പകിട്ടാർന്ന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത 140ൽ പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി.സംഗീതവും, നൃത്തവും,നാടകവും കോർത്തിണക്കിയ വൈവിധ്യപൂർണമായ കലാപരിപാടികളിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികൾ അണിനിരന്നു. 
കളിക്കളത്തിൽ പരിശീലനം നേടിയ ചണ്ടാലഭിക്ഷുകി, സോളമന്റെ നീതി,അമ്മുവിൻറെ ആട്ടിൻകുട്ടി എന്നീ ലഘുനാടകങ്ങൾ ശ്രദ്ധേയമായി.45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പിൽ കലാ പരിശീലനത്തോടൊപ്പം നാടൻ പന്തുകളി,കുട്ടിയും കോലും,ഉപ്പും പക്ഷി,കൊച്ചംകുത്ത്, തലപ്പന്ത് തുടങ്ങിയ പഴയകാല കളികളും,നാടൻ പാട്ടും നാടോടി നൃത്തങ്ങളും, ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം.സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള,അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. ടി. ജെ. ഗിരീഷ്,  കലാവിഭാഗം സെക്രട്ടറി ശ്രീ. ഹരീഷ് മേനോൻ,  ജനറൽ കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി,  ക്യാമ്പ് കൺവീനർ ശ്രീമതി. ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

14 September 2024

Latest News