Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

സ്കൈവേ പദ്ധതിയുമായി ഷാർജ

ഷാർജ:പൊതുഗതാഗത രംഗത്ത് മാറ്റങ്ങളുമായി ഷാർജ സ്കൈവേ പദ്ധതിക്ക് തുടക്കംകുറിച്ചു.സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക വഴി ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര എളുപ്പമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.നൂതന സംവിധാനങ്ങളോടുകൂടിയ കേബിൾകാറുകളാണ് സ്കൈവേ പദ്ധതിയിൽ സർവീസ് നടത്തുക.റോഡിന് മുകളിലൂടെയുള്ള കേബിളിലൂടെ അതിവേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കും.പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുതകുന്ന പദ്ധതിയുടെ യൂണികാർ പരീക്ഷണ ഓട്ടത്തിൽ യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഭാഗമായി.ഷാർജ റിസർച്ച്,ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ(എസ്.ആർ.ടി.ഐ.പി) എന്നിവടങ്ങളിൽ ആയിരുന്നു പരീക്ഷണയോട്ടം.

ബെലാറസിലെ സ്കൈവേ ഗ്രീൻ ടെക് കമ്പനിക്കാണ് നിർമാണച്ചുമതല.ബിബി ഷാർജ എയർപോർട്ട് റോഡുമുതൽ മുവൈല റോഡുവരെയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ,വ്യവസായകേന്ദ്രങ്ങൾ,താമസമേഖലകൾ എന്നിവ ഒട്ടേറെയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്ട്‌മെന്റ് മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി,ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ചെയർമാൻ റാഷിദ് അൽ ലീം,ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ചെയർമാൻ അബ്ദുല്ല സാലിം അൽ താരിഫി, ഷാർജ പ്ലാനിങ് ആൻഡ് സർവേ ഡിപ്പാർട്ട്‌മെന്റ്‌ ഉപദേശകൻ സലാഹ് ബിൻ ബുത്തി അൽ ബുഹൈരി,അമേരിക്കൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ.കെവിൻ മിച്ചൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

25 September 2020

Latest News