Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ തീ കത്തിച്ചാൽ ഇനി 200 റിയാൽ വരെ പിഴ

ജിദ്ദ:പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഭക്ഷണവും മാംസാഹാരങ്ങളും വേവിക്കുന്നതിന് വേണ്ടിയോ,ചുടുന്നതിന് വേണ്ടിയോ ഹുക്ക വലിക്കുവാന്‍ വേണ്ടിയോ തീ കത്തിക്കുന്നത് പൊതുമര്യാദ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരം കൃത്യങ്ങളില്‍ വ്യാപൃതരാവുന്നവര്‍ ആദ്യത്തെ പ്രാവശ്യം 100 റിയാലും പിന്നീട് ആവര്‍ത്തിക്കുന്ന പക്ഷം 200 റിയാല്‍ വരെയും പിഴ അടക്കേണ്ടിവരുമെന്ന് നഗര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഒഴിവു ദിവസങ്ങളില്‍ വിദേശികളും സ്വദേശികളും പാര്‍ക്കുകളിലോ ബീച്ചുകളിലോ മാംസാഹാരങ്ങള്‍ പാകം ചെയ്യുകയും അതിനായി ചെറിയ ഗ്യാസ് സ്റ്റൗവുകളില്‍ തീ കത്തിക്കാറുമുണ്ട്.ഇത് പൊതുമര്യാദ നിയമത്തിന്റെ ലംഘനമായാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.19 ഇനങ്ങളിലായി പൊതുമര്യാദ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.ആ നിയമം തെറ്റിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 50 റിയാലും കൂടിയാല്‍ 3000 റിയാലും പിഴ അടക്കേണ്ടിവരും.

 

 

 

21 May 2025

Latest News