Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആഗോള വിപണിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സൗദി അറേബ്യ:ഗോള വിപണിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എണ്ണ വില.യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നത് ആഗോള വിപണിയില്‍ വില ഉയരാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ട്.ഒപെക് കൂട്ടായ്മ വീണ്ടും ഉല്‍പാദനം കുറക്കുമെന്ന വാര്‍ത്തയും വിപണി വില വര്‍ധനവിന് കാരണമായതായി ചൂണ്ടികാട്ടപ്പെടുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണ വിലയാണ് ഇന്ന് വിപണിയില്‍ അനുഭവപ്പെട്ടത്.ബ്രെന്റ് ഫ്യൂച്ചര്‍ 43 സെന്‍സ് ക്രൂഡ് ഓയില്‍ ബാരല്‍ വില അറുപത്തി നാലെ ദശാംശം ആറെ മൂന്ന് ഡോളറും.ബ്രെന്റ് ഫ്യൂച്ചര്‍ 31 സെന്‍സ് ക്രൂഡ് ഓയില്‍ ബാരല്‍ വില അന്‍പത്തി ഒന്‍പതെ ദശാംശം നാലെ ഒന്‍പത് ഡോളറുമായാണ് ഇന്ന് വ്യാപാരം നടന്നത്.സെപ്തംബര്‍ പതിനാറിന് അവസാനിച്ച വിപണി വിലയെക്കാള്‍ ഏറ്റവും കൂടിയ നിരക്കാണിത്.ലോകത്തിലെ രണ്ട് പ്രധാന സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ഒന്നര വര്‍ഷത്തെ വ്യാപാര യുദ്ധത്തിന് വിരാമം കുറിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആഗോള എണ്ണ വിപണിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.അമേരിക്കയും ചൈനയും തുടരുന്ന വ്യാപാര യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തിയതായും സൂചനയുണ്ട്.ഇത് ആഗോള വിപണിയിലെ ക്രൂഡ് ഓയിലായിനുള്ള ഡിമാന്‍ന്റ് വര്‍ധിപ്പിക്കുമെന്ന പ്രവചനവും വിപണി നിരക്ക് കൂടാന്‍ ഇടയാക്കിയതായി ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു .എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് വീണ്ടും ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തയും വിപണിയെ സാരമായി ബാധിച്ചതായി മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

 

 

 

 

 

29 March 2024

Latest News