Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു

ഒമാൻ:ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ പലയിടത്തും കനത്ത മഴ.ബാത്തിന,ദാഖിലിയ,മസ്കത്ത്,ശർഖിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് ഇന്നു രാവിലെയോടെ കനത്ത മഴ പെയ്തത്.ചിലയിടങ്ങളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥ നാലു ദിവസമായി തുടരുന്നതിനിടയിൽ ഇബ്ര ഉൾപെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു.കനത്ത മഴയിൽ ഇബ്ര വാദിയിൽ കുടുങ്ങിയ രണ്ടു പേരെ റെസ്ക്യൂ ടീം ഏറെ നേരം പരിശ്രമിച്ചാണ് രക്ഷിച്ചത്.മഴയെ തുടർന്ന് റോഡുകളിൽ വെള്ളം ഇരച്ചുകയറി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കിനും കാരണമായി.സിഗ്നലുകൾ തകരാറിലായതോടെ റോഡിൽ ഗതാഗതതടസ്സം നേരിട്ടു.മഴ ശക്തമായതിനെ തുടർന്ന് സ്കൂൾ അധ്യയനവും തടസ്സപെട്ടു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാന്‍ മെറ്ററോളജി വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകുന്നത്.

 

 

 

4 April 2025

Latest News