Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി നിക്ഷേപങ്ങൾക്കായുള്ള യോഗം നടന്നു

ദുബായ്:പ്രവാസി മലയാളികളിൽ നിന്ന് മൂലധനം സമാഹരിച്ചു കൊണ്ട് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാൻ രൂപവത്കരിച്ച എൻ.ആർ.കെ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് കമ്പനിയുടെ പ്രാഥമിക ആലോചനയോഗം ദുബായിൽ നടന്നു.74 ശതമാനം ഓഹരി പ്രവാസികൾക്കും 26 ശതമാനം സർക്കാരിലും നിക്ഷിപ്തമാക്കിയുള്ള പദ്ധതിയുടെ തുടർപ്രവർത്തനങ്ങളെ  കുറിച്ചായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്.കമ്പനിക്ക് കീഴിലായി ഇതിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡറി കമ്പനിയോ രൂപവത്കരിക്കാവുന്നതാണ്.ലോക കേരള സഭയുടെ  സ്റ്റാൻഡിങ്  കമ്മറ്റികൾ സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ടതായിരുന്നു പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപവത്കരണം.

ചൊവ്വാഴ്ച വൈകിട്ട് ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ,നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ,ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ അരുൺ പിള്ള,ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ മാനേജർ നന്ദകുമാർ,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.

27 July 2024

Latest News