Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഏഴ് ദിവസത്തിനുമേൽ ജോലിക്ക് വരാതിരുന്നാൽ രാജിവെച്ചതായി കണക്കാകുമെന്ന പുതിയ കരട് നിർദ്ദേശവുമായി കുവൈറ്റ് പാർലമെന്റ്

കുവൈറ്റ് സിറ്റി:സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടർച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാർലിമെന്റിൽ കരടുനിർദേശം. തൊഴിലാളിക്കെതിരെ സമർപ്പിക്കപ്പെടുന്ന പരാതികളിൽ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കിൽ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.മുഹമ്മദ് അല്‍ ദലാല്‍,അഹ്മദ് അല്‍ ഫാദില്‍,സഫ അല്‍ ഹാഷിം,ഖാലിദ് അല്‍ ശത്തി, സലാഹ് അല്‍ ഖുര്‍ഷിദ് എന്നീ എം.പിമാർ ചേർന്നാണ് കരട് നിർദേശം സമർപ്പിച്ചത്.സ്വകാര്യ മേഖല തൊഴിലാളികൾ കാരണം കൂടാതെയും അറിയിക്കാതെയും തുടര്‍ച്ചയായി ഏഴു ദിസമോ വര്‍ഷത്തില്‍ 20ല്‍ അധികം ദിവസമോ ജോലിക്ക് വരാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്നാണ് നിർദേശം.ഇത്തരം ഘട്ടങ്ങളിൽ സ്ഥാപനത്തിൻറെ ഫയലില്‍നിന്ന് തൊഴിലാളിയുടെ പേരു നീക്കം ചെയ്യാൻ തൊഴിലുടമക്ക് അവകാശം നല്‍കണമെന്നും നിർദേശമുണ്ട്. അവധിക്ക് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ ആറു മാസം വരെ നാട്ടില്‍ താമസിക്കുന്നു.തൊഴിലാളികളുടെ സാന്നിധ്യമില്ലാത്തതിനാൽ ഇതിനെതിരെ പരാതി നൽകാൻ തൊഴിലുടമക്ക് സാധിക്കാത്ത അവസ്ഥയുണ്ട്.തൊഴിലാളികളുടെ അവകാശം പോലെ ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. മാന്‍പവര്‍ അതോറിറ്റിയില്‍ സമർപ്പിക്കപ്പെടുന്ന പരാതികൾക്ക് തെളിവുകളുടെ പിൻബലം ഉണ്ടെങ്കിൽ തൊഴിലാളിയുടെ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും കരട് നിർദേശത്തിലൂടെ എംപിമാർ ആവശ്യപ്പെട്ടു.

 

 

 

 

 

 

21 November 2024

Latest News