Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുടങ്ങിയ ഭവന പദ്ധതികൾക്ക് സഹായ വായ്‌പകൾ അനുവദിക്കുന്നു

ന്യൂഡൽഹി:ണമില്ലാത്തതിനാൽ പൂർത്തിയാക്കാൻ സാധിക്കാത്ത ഭവന പദ്ധതികൾക്കുള്ള സഹായ വായ്പ സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.കഴിഞ്ഞ സെപ്റ്റംബറിൽ ധനമന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി പരിഷ്കരിച്ചാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.കേന്ദ്ര സർക്കാർ 10,000 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എൽഐസിയും ചേർന്ന് 15,000 കോടി എന്നിങ്ങനെ മൊത്തം 25,000 കോടിയാണ് തുടക്കത്തിൽ മുടക്കുക.കിട്ടാക്കട ഗണത്തിൽ പെട്ടതോ കമ്പനി നിയമ ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ളതോ ആയ പദ്ധതികൾക്കു പണം നൽകില്ലെന്നാണ് സെപ്റ്റംബറിൽ വ്യക്തമാക്കിയത്.എന്നാൽ,റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള അഭിപ്രായം കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കിയെന്ന് ധനമന്ത്രി. എന്നാൽ,റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള അഭിപ്രായം കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.പദ്ധതിച്ചെലവും വിൽ‍പനയിലൂടെ ലഭിക്കാവുന്ന വരുമാനവും ഒത്തുനോക്കിയാൽ ലാഭകരമെന്ന് കണക്കാക്കാവുന്ന പദ്ധതികൾക്കും നിർമാണം തുടങ്ങിയ പദ്ധതികൾക്കും മാത്രമാണ് സഹായം ലഭിക്കുക.കണ്ടുകെട്ടലിലേക്കു പോയ പദ്ധതികളെ സഹായിക്കാനും നടപടിയുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു.സഹായ വായ്പയ്ക്കായുള്ള ബദൽ നിക്ഷേപ പദ്ധതിയിൽ (എഐഎഫ്) പെൻഷൻ നിധികളിൽ നിന്നും മറ്റും കൂടുതൽ പണമെത്തും.സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനുള്ള സർക്കാർ തീരുമാനം.

 

 

 

 

25 April 2024

Latest News