Wed , Feb 19 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

നവയുഗം ഇ.ചന്ദ്രശേഖരൻ നായർ സ്മാരക പുരസ്‌കാരം ടി.സി.ഷാജിക്ക്

ദമ്മാം:ത്തവണത്തെ നവയുഗം സാംസ്കാരിക വേദിയുടെ ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരത്തിന്,സാമൂഹിക സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ടി.സി.ഷാജി അർഹനായി.നവംബർ 29 നു നടക്കാനിരിക്കുന്ന 'ശിശിരോത്സവം 2019' എന്ന പരിപാടിയിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും,മുൻ എം.എൽ.എയുമായ സത്യൻ മൊകേരി അവാർഡ് സമ്മാനിക്കുന്നതായിരിക്കും.കഴിഞ്ഞ രണ്ടര പതിറ്റാണ്ടിൽ അധികമായി സൗദി അറേബ്യയിലെ വ്യവസായ രംഗത്തും,സാംസ്കാരിക രംഗത്തും,സാമൂഹ്യ സേവന രംഗത്തും ഇദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ വിലയിരുത്തിയാണ് ടി.സി.ഷാജിയെ അവാർഡിന് തിരഞ്ഞെടുത്തത്.തന്റെ കഠിന പ്രയത്നം വഴി പ്രവാസ മണ്ണിൽ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം തന്നെ ചുറ്റുമുള്ള സഹജീവികൾക്ക് വേണ്ടി സമയവും സമ്പത്തും ചിലവഴിക്കാൻ മടികാണിക്കാത്ത ഇദ്ദേഹം,സൗദി കിഴക്കൻ പ്രവശ്യയിലെ പ്രവാസി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ്.

പ്രവാസലോകത്തെ വിവിധ സാമൂഹിക സംഘടനകളെയും,കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെയും ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഇദ്ദേഹം,കെ.സി പിള്ളയുടെ സ്മരണ നിലനിർത്താനായി വിവിധ അവാർഡുകളും,കല,സാംസ്കാരിക,ജീവകാരുണ്യ പ്രവർത്തനങ്ങളും ഗ്രന്ഥശാല പ്രവർത്തനങ്ങളും നടത്തി വരുന്നു.പ്രവാസ ജീവിതം നയിക്കുന്നവരും നാട്ടിൽ ദുരിതം അനുഭവിക്കുന്നവരുമായ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഷാജി,സൗദി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന നാസർ അൽ ഹാജരി കോർപറേഷന്റെ ജുബൈൽ ഏരിയ മാനേജർ ആണ്.ഭാര്യ:വിദ്യ ഷാജി,മക്കൾ:അശ്വിൻ,നിതിൻ,ആദിത്യ.

 

 

19 February 2020

Latest News