Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

ഉംറ ആദ്യ സംഘം തീർത്ഥാടകരെത്തി;വൻ സ്വീകരണമൊരുക്കി മേധാവികൾ

ജിദ്ദ:പുതിയ സീസണിലെ ഉംറ തീർത്ഥാടകരുടെ ആദ്യസംഘം എത്തി.തീർത്ഥാടകരുടെ ആദ്യസംഘം സൗദി എയർലൈൻസ് വഴി മലേഷ്യയിലെ കോലാലംപൂരിലാണ് എത്തിയത്.പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്‌ദുൾ അസീസ് അൽയഹ്യ പൂക്കളും മറ്റുപഹാരങ്ങളുമായി തീർത്ഥാടകരെ സ്വീകരിച്ചു.പാസ്പോർട്ട് ഹജ്ജ്,ഉംറ കാര്യ അസിസ്റ്റന്റ് മേധാവി കേണൽ ഖാലിദ് ഫഹദ് അൽജുഅയിദ്,വിമാനത്താവള പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ അൽ യൂസുഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിവിലും നേരത്തെയായിരുന്നു ഉംറ തീർത്ഥാടകരുടെ വരവ് ആരംഭിച്ചത്.ഉംറ വിസ നടപടികൾ മുൻ വർഷത്തേക്കാളും വിപുലമായ സംവിധാനങ്ങളോടെയാണ് ഉംറ മന്ത്രാലയം ഇത്തവണ ഒരുക്കിയിരിക്കുന്നത്.നൂതന സാങ്കേതിക വിദ്യകൾ ഒരുക്കിയതും നിലവിലെ സംവിധാനങ്ങൾ വിപുലീകരിച്ചതും നടപടികൾ എളുപ്പമാകുന്നതിന് ഏറെ സഹായിച്ചുവെന്ന് ഉംറ കാര്യ അണ്ടർ സെക്രട്ടറി ഉംറ ഫോറത്തിൽ വ്യക്തമാക്കിയിരുന്നു.തീർത്ഥാടകരെ സ്വീകരിക്കാനും സേവനങ്ങൾ മികച്ചതാക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നും വിവിധ വകുപ്പുകളുമായി ചേർന്നുകൊണ്ട് ആവിഷ്കരിക്കുന്ന ഉംറ സീസൺ പ്രവർത്തന പദ്ധതിയിൽ ഒരു കോടി തീർത്ഥാടകർ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രിയും  സഹമന്ത്രിയും നേരത്തെ അറിയിച്ചിരുന്നു. 

12 August 2020

Latest News