Sun , Aug 09 , 2020

കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം | ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു | പെരുന്നാൾ ഭക്ഷ്യ വിഭവകിറ്റുകൾ ഫ്രന്‍റ്സ് അസോസിയേഷന് കൈമാറി | BKSF സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. | കെ.എം.സി.സി ബഹ്‌റൈന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാലിന് | ഫ്രൻറ്സ് അസോസിയേഷന്‍ ഈദ് ആശംസകള്‍ നേര്‍ന്നു | മലയാളം മിഷൻ പ്രവേശനോത്സവം |

ലേബർ പ്രൊഫഷൻ ഇല്ലാതാകുന്നതോടെ 26 ലക്ഷം പേർ പുതിയ പരീക്ഷ എഴുതണം

സൗദി അറേബ്യ:സൗദിയില്‍ ലേബര്‍ എന്ന പേരിലുള്ള പ്രൊഫഷന്‍ ഇല്ലാതാക്കുന്നതോടെ ഇന്ത്യക്കാരുള്‍പ്പെടെ ഇരുപത്തിയാറ് ലക്ഷം തൊഴിലാളികള്‍ പുതിയ പരീക്ഷ എഴുതേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം.ഇത്രയും പേര്‍ നൈപുണ്യമുള്ള വിവിധ പ്രൊഫഷനുകളിലേക്ക് മാറേണ്ടി വരും.തൊഴില്‍ മാറാനുദ്ദേശിക്കുന്ന മേഖലയിലേക്ക് നൈപുണ്യ പരീക്ഷ അടുത്ത മാസം മുതലാണ് ആരംഭിക്കുക.സൗദിയുടെ വിവിധ ഭാഗങ്ങളിലായി 26 ലക്ഷം അവിഗ്ദ തൊഴിലാളികളുണ്ട്.അതായത് പ്രത്യേക പ്രൊഫഷനില്‍ ജോലി ചെയ്യാതെ തൊഴിലാളി അഥവാ ആമില്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍.വിവിധ കമ്പനികളിലായി പലതരത്തിലുള്ള ജോലികള്‍ ഇവര്‍ ചെയ്യുന്നുണ്ട്.ഇതൊഴിവാക്കി ഓരോ തൊഴിലാളിക്കും അയാള്‍ക്ക് വൈദഗ്ദ്യമുള്ള മേഖലയില്‍ മാത്രം തൊഴിലവസരം നല്‍കുകയായാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി വിദേശി ജോലിക്കാർക്കായുള്ള 'തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതി'അടുത്ത മാസം തുടങ്ങും.

ന്ത്യക്കാര്‍ക്കാണ് ആദ്യത്തെ പരീക്ഷ ഉണ്ടാകുക.ഫിലിപ്പീൻസ്,ശ്രീലങ്ക,ഇന്തോനോഷ്യ,ഈജിപ്ത്,ബംഗ്ളാദേശ്,പാക്കിസ്ഥാൻ എന്നിവര്‍ക്ക് തൊട്ടു പിന്നാലെ പരീക്ഷ നടത്തും.സൗദിയില്‍ ആകെയുള്ള ആമില്‍ അഥവാ തൊഴിലാളി വിസ ജോലിക്കാരില്‍ 95 ശതമാനവും ഈ രാജ്യക്കാരാണ്.അതായത് ഭാവിയിൽ ലേബർ വിസ ഉണ്ടാവില്ല.ആമിൽ എന്നത് മന്ത്രാലയ വിസ സംവിധാനത്തിൽ നിന്ന് ഇല്ലാതാക്കും.അതിനാൽ കമ്പനികളും ഒറ്റക്ക് ജോലി ചെയ്യുന്നവരും ആമിൽ പ്രൊഫഷനില്‍ നിന്ന് മാറേണ്ടി വരും.പ്ലബ്ബിങ്,ഇലക്ട്രിക്കല്‍ തുടങ്ങി പ്രൊഫഷന്‍ മാറാനുദ്ദേശിക്കുന്ന തസ്തികയിലേക്കാണ് നൈപുണ്യ പരീക്ഷകള്‍ നടത്തുക.അറബി,ഹിന്ദി,ഉര്‍ദു,ഫിലിപ്പിനോ ഭാഷകളിലാകും പരീക്ഷകള്‍.കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ക്കാണ് പരീക്ഷ നടത്തുക.പരീക്ഷ വിജയിക്കാത്തവര്‍ക്ക് സൗദിയില്‍ ജോലിയില്‍ തുടരാനാകില്ല.രാജ്യത്തെ തൊഴിലാളികളുടെ നിലവാരം ഉയര്‍ത്തുന്നതിനാണ് പദ്ധതി.

 

 

 

 

 

 

 

9 August 2020

Latest News