Thu , Jul 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജുബൈൽ മലയാളി സമാജം മൂന്നാം വാർഷികം ആഘോഷിച്ചു

സൗദി അറേബ്യ: 2013 സെപ്റ്റംബർ 23 നു ആരംഭിച്ച ജുബൈൽ മലയാളി സമാജത്തിന്റെ മൂന്നാം വാർഷികമായ മലയാളോത്സവം 2019 വിജയകരമായി ഡിസംബർ 20തിനു നടന്നു.കിഴക്കൻ പ്രദേശമായ ജുബൈലിൽ ഇതുവരെ ഇത്രത്തോളം വിജയിച്ച ഒരു വാർഷികാഘോഷം നേരത്തെ നടന്നിട്ടില്ല.അബ്നാൻ മുഹമ്മദിന്റെ ഖിറാത്തോട് കൂടി പരിപാടിക്കു തുടക്കമിട്ടു.5 മണിക്ക് ബഹു.തോമസ് മാത്യു മാമ്മൂടൻ (പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്ത കലാപരിപാടികളിൽ ജുബൈൽ മലയാളീ സമാജം കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ഡാൻസ് വളരെ മനോഹരമായും ചിട്ടയായും അവതരിപ്പിച്ചതിനാൽ കാണികളെ നിശബ്ദരാക്കി.ബഹു.ബൈജു അഞ്ചൽ (സെക്രട്ടറി )സ്വാഗതം പറഞ്ഞു.തുടർന്നു കിഴക്കൻ പ്രദേശത്തെ നൃത്ത അധ്യാപകരായ ജൈനി ജോജു,വിദ്യ പ്രമോദ്,സൗജന്യ,ജിൻഷാ ഹരിദാസ്,ഷാറൂഖ് എന്നിവരുടെ കുട്ടികളായ ഒട്ടനവധി കലാകാരികളും കലാകാരന്മാരും പങ്കെടുത്ത പരിപാടി വേദിയെ വർണ ശബളമാക്കി.ജുബൈൽ മലയാളീ  സമാജം  കുടുബത്തിലെ ജസീർകണ്ണൂരിന്റെയും,സരിതയുടെയും,അനിലയുടെയും,നവ്യയുടെയും മറ്റുള്ള ഗായകരുടെയും സാനിധ്യം ജനസമൂഹത്തെ കോരിത്തരിപ്പിച്ചു.ജുബൈൽ മലയാളി സമാജം കുടുംബത്തിലെ അൽ-മന ഹോസ്പിറ്റലിലെ മലയാളി നേഴ്‌സുമാരായ ധന്യ ഫെബിൻ,സൂര്യ,അർച്ചന ബിബി എന്നിവർ അവതരിപ്പിച്ച നൃത്തം വളരെ മനോഹരവും ഹൃദ്യവും ആയിരുന്നു.ഹാളിന്റെ നിറസാനിധ്യത്തിൽ സംഗീത,നൃത്ത,സാന്ദ്രമായ അന്തരീക്ഷത്തിൽ ജുബൈൽ ഉള്ള 16 പ്രമുഖരായ വ്യക്തികളെ ആദരിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.ഞങ്ങളുടെ സ്പോൺസർ ആയ ബോബി ചെറിയാൻ,NSH ലെ T C ഷാജി സാർ,സലിം ജുബാറ,സലിം ആലപ്പുഴ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ സ്ഥാപകൻ സലിം റാവുത്തർ,Dr.സാബു മുഹമ്മദ്,അബ്ദുൽ റൗഫ്,സാബു മേലേതിൽ,എഴുത്തുകാരി സോഫിയ ഷാജഹാൻ,ഞങ്ങളുടെ നൂഹ് പാപ്പിനശ്ശേരി,പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഇബ്രാഹിം കുട്ടി,മലയാള അധ്യാപകൻ സനിൽ സാർ,സിറാജ് പുറക്കാട്, പക്ഷികളെയും ജീവജാലങ്ങളോടും സ്നേഹം കാട്ടുന്ന പാട്ടുകാരൻ വെല്ലിങ്ടൺ ജോസഫ് ( ബാബു ജെറൈദ് )ജുബൈൽ മലയാളി സമാജം കുടുബത്തിലെ പ്രശസ്ത പാട്ടുകാരൻ ജസീർ കണ്ണൂർ,ആതുര സേവന രംഗത്തെ സിസ്റ്റർ ബിബി രാജേഷ് എന്നിവർക്കു നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.കലാഭവൻ നസീബിന്റെ ഫിഗർ ഷോ യും രാജമാണിക്യം,51 സിനിമ താരങ്ങളുടെ ശബ്ദാനുകരണവും ജനസമൂഹത്തെ ഒന്നുപോലെ സന്തോഷിപ്പിക്കുവാനും പിടിച്ചിരുത്തുവാൻ സാധിച്ചു.സദസ്സിൽ നിറഞ്ഞ കരഘോഷമായിരുന്നു.

ജുബൈൽ മലയാളീ സമാജം കുടുംബത്തിലെ അംഗങ്ങളും നസീബും അവതരിപ്പിച്ച കോമഡി സ്‌കിറ്റ് എല്ലാവരെയും ആനന്ദലബ്ധിയിൽ ആറാടിക്കുവാൻ കഴിഞ്ഞു.പരിപാടികളുടെ അവതരണം ജുബൈൽ മലയാളീ സമാജം കുടുംബത്തിൽ നിന്നും Dr.നവ്യ വിനോദ്,നെജുമുന്നിസ റിയാസ്,സരിത റോബിൻസൺ,മുബാറക് എന്നിവർ നന്നായി കൈകാര്യം ചെയ്തു.2:30നു മിസ്റ്റർ എബി ജോൺ ചെറുവക്കൽ(വൈസ് പ്രസിഡണ്ട്)ഉദഘാടനം ചെയ്ത ബിരിയാണി മത്സരത്തിൽ 25 പേർ പങ്കെടുത്തു.മത്സരത്തിൽ ഒന്നാം സമ്മാനം റുക്‌സാന ഷമീർ (നമ്പർ 11),രണ്ടാം സമ്മാനം ഷഹന ഹാഷിർ( നമ്പർ 12),മൂന്നാം സമ്മാനം ജസീന ഹർഷത്( നമ്പർ 10 )എന്നിവർക്ക് ലഭിക്കുക ഉണ്ടായി.3 മണിക്ക് ബഹു.റോബിൻസൺ (ട്രഷർ) ഉദ്‌ഘാടനം ചെയ്ത പായസം മത്സരത്തിൽ 25 പേർ പങ്കെടുത്തു.ഒന്നാം സമ്മാനം അമൃത ശ്രീലാൽ (നമ്പർ 1 ),രണ്ടാം സമ്മാനം അരീബ ഇക്യുബാൽ ( നമ്പർ 13 ) മൂന്നാം സമ്മാനം അഡ്വ.സിനി വിബിൻ (നമ്പർ 12 )എന്നിവർക്ക് ലഭിക്കുക ഉണ്ടായി.രണ്ടു മത്സരങ്ങൾക്കും നേതൃത്വം നൽകിയ ബെൻസി അംബ്രോസ്(ജോയിൻ സെക്രട്ടറി )ആശ ബൈജുവും (ലേഡീസ് വിങ്‌ ലീഡർ ) അഭിനന്ദനം അർഹിക്കുന്നു.ജഡ്ജ് മാരായി വന്നിരുന്ന Mr. വിശാൽ മുരുഗൻ (cheif chef cum assisstant Manager Crown tower hotel),Mrs. സഹീറാ അസ്‌ലം(Media one treat with Raj Kalesh & നിരവധി cookery competition കളിൽ judge) അഭിന്ദനം അർഹിക്കുന്നു.അഡ്വ.ജോസഫ് മാത്യു സാർ നിർദ്ദേശങ്ങൾ നൽകി വാളണ്ടിയേഴ്‌സ് അത് അനുസരിച്ചു.ഒരേ കുടകിഴിൽ വിവിധ തരത്തിൽ ഉള്ള ഭക്ഷണം നൽകുന്നതിന് Grand Dunes & Dosa kada ക്കു കഴിഞ്ഞു.പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കു ഫുഡ് നൽകുവാനും ജുബൈൽ മലയാളി സമാജത്തിനു കഴിഞ്ഞു.

ഷിഹാബ് (oicc regional secretary ) ഉമേഷ്‌ കളരിക്കൽ (നവോദയ ), വിൽ‌സൺ തടത്തിൽ (ഒഐസിസി ജുബൈൽ പ്രസിഡന്റ്‌ ),നജീബ് നസീർ (സെക്രട്ടറി ),ഉണ്ണി ഷാനവാസ്‌ (നവോദയ ),സലിം വെളിയത്തു (ഒഐസിസി കുടുംബവേദി പ്രസിഡന്റ്‌ ),അരുൺ കല്ലറ (സെക്രട്ടറി ), സുദർശനൻ (നവോദയ ),റെജി കുര്യൻ,റിയാസ് n p (ഒഐസിസി ട്രെഷറർ),രാജേഷ്‌ (Amazco),സുഹൈബ്(gulf asian hospital) മുഹമ്മദ് ഷമീർ(safe arabia)Mes പ്രതിനിധികൾ അബ്ദുൽ ഗഫൂർ,ബാദുഷ, ഹാസിഫ്,അഫ്സൽ,വില്യം വർക്കി (ഷിഫാഹോസ്പിറ്റൽ ),നൗഷാദ് (മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ) നൗഷാദ് (Kmcc),ഷംസു (kmcc), അസീസ് (Media ),അഫ്സൽ (Ars),താജുദീൻ (Ars),കുഞ്ഞിക്കോയ താനൂർ, ശിഹാബ് കീച്ചേരി,ഹംസകോയ പൊന്നാനി,അജീബ് എറണാകുളം എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.തോമസ് മാത്യു മാമ്മൂടൻ,ബൈജു അഞ്ചൽ,എബി ജോൺ,ബെൻസി ആംബ്രോസ്,അഡ്വ. ജോസഫ് മാത്യു,റോബിൻസൺ,ജസീർ കണ്ണൂർ,മുബാറക്,വിൽസൺ, അനിൽ,രാജേഷ്, ഫൈസിൽ, ആശ ബൈജു,ബിബി രാജേഷ്,ധന്യ ഫെബിൻ, സന ഫൈസിൽ,ധന്യ അനിൽ,ബീന റെജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സമ്മാന കൂപ്പൺ നറുക്കെടുപ്പു നടന്നു.സ്റ്റേജിൽ വച്ചുതന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു.രണ്ടു മാസക്കാലമായി ജുബൈൽ മലയാളി സമാജം പ്രവർത്തകരുടെ കഠിന പ്രയത്നത്തിനു ഉജ്വല പരിസമാപ്തി.ഇന്നലെ ന്യൂ ബീച്ച് ക്യാമ്പ് ഓഡിറ്റോറിയം അക്ഷരാർത്ഥത്തിൽ നിറഞ്ഞു കവിഞ്ഞു.ഇന്ന് സൗദി അറേബ്യയിലെ ഏറ്റവും ചലനാത്മകമായ സംഘടനകളിൽ ഒന്നായി മാറിയിരിക്കുന്നു.ഇന്ന് ജുബൈൽ മലയാളി സമാജം.കക്ഷി രാഷ്ട്രീയത്തിനും മറ്റ് ജാതിമത ചിന്തകൾ ഒന്നുമില്ലാതെ പ്രവാസത്തിന്റെ പ്രയാസത്തിലും ജീവകാരുണ്യ പ്രവർത്തനം മാത്രം മുൻ നിർത്തി പ്രവൃത്തിക്കുന്നത് കൊണ്ടാകാം ഞങ്ങൾ ഇത്രയും ഉയർച്ചയിലെത്തിയത്.തീർച്ചയായും ജുബൈൽ മലയാളി സമാജം ഓരോ മെമ്പർമാരുടെയും കഠിനമായ പ്രവർത്തന ഫലം ഇതിന് പിന്നിലുണ്ട്. എന്ന് പറയാതെ വയ്യ.ജുബൈൽ മലയാളി സമാജം ഓരോ ചാരിറ്റി പ്രവത്തനങ്ങളിലും അത് പോലെ ഇത്തരം വാർഷിക ആഘോഷങ്ങളിലും സഹകരിക്കുന്ന ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു പാട് സ്ഥാപനങ്ങൾ, വ്യക്തികൾ, എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ഇനിയും നിങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 

 

 

 

18 July 2024

Latest News