Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇ ദേശീയ ദിനാഘോഷം

യുഎഇ:യുഎഇ ദേശീയ ദിനാഘോഷം മുൻനിർത്തി അബുദാബിയിൽ വിവിധ പരിപാടികൾ അരങ്ങേറി.അബുദാബി പോലിസിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ചേംബർ ആസ്ഥാനത്തു നടന്ന ആഘോഷത്തിൽ നിരവധി വാണിജ്യ പ്രമുഖർ പങ്കെടുത്തു.അബുദാബി പോലിസ് ആസ്ഥാനം തന്നെയാണ് ആഘോഷത്തിന് വേദിയായത്.രാജ്യത്തിൻെറ സുരക്ഷക്കും കെട്ടുറപ്പിനും പുനരർപ്പണം ചെയ്യേണ്ടതിൻെറ ആവശ്യകതയാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തത്.രാജ്യവികാസത്തിൽ യുഎഇ നേതാക്കളുടെ കഠിനാധ്വാനത്തെ അബുദാബി പോലിസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ അഭിനന്ദിച്ചു.മാറുന്ന കാലത്തിൻെറ താൽപര്യം മുൻനിർത്തി പൊലിസ് സേനയിൽ നടപ്പാക്കുന്ന പരിഷ്കരണത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.അബുദാബി ചേംബർ ആസ്ഥാനത്തു നടന്ന ദേശീയദിനാഘോഷ പരിപാടികളും വർണശബളമായിരുന്നു.ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മുഹൈരി,ഡയറക്ടർ ബോർഡംഗം എം.എ യൂസുഫലി എന്നിവരും സന്നിഹിതരായിരുന്നു. അബുദാബി എമിഗ്രേഷൻ വിഭാഗം ഉൾപ്പെടെ വിവിധ സർക്കാർ സംവിധാനങ്ങൾക്കു ചുവടെയും ദേശീയ ദിനാഘോഷ പരിപാടികൾ തുടരുകയാണ്.

 

18 April 2024

Latest News