Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വൈകിയാൽ ഇനി പിഴ ചുമത്തും

കുവൈത്ത്:കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി.ഗാർഹിക ജോലിക്കാർക്ക് വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീട്ടുജോലിക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വർധിച്ചതിനെ തുടർന്നാണ് മാൻപവർ അതോറിറ്റി സ്പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്.തൊഴിലാളികൾക്ക് ശമ്പളം സമയത്തിനു നൽകണം.ഇതിൽ വീഴ്ച വരുത്തിയാൽ വൈകിപ്പിക്കുന്ന ഓരോ മാസത്തിനും പത്ത് ദീനാർ വീതം പിഴയീടാക്കും.ഗാർഹികത്തൊഴിലാളികളുടെ അവകാശവും സ്പോൺസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ശമ്പളം വൈകിപ്പിക്കാനും തടഞ്ഞുവെക്കാനും സ്പോൺസർക്ക് അവകാശമില്ല നിയമങ്ങൾ പാലിച്ചും തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ചും മനുഷ്യത്വത്തോടെ ഇടപെടണം.വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. സുരക്ഷിതമായി വെക്കാൻ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഒഴികെ അവരുടെ സിവിൽ ഐഡി പാസ്പോർട്ട് തുടങ്ങിയ വ്യക്‌തിഗത രേഖകൾ പിടിച്ചുവെക്കരുത്. തൊഴിലാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ മാൻപവർ അതോറിറ്റിയിലെ ഗാർഹികത്തൊഴിലാളി വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

 

 

 

 

19 April 2024

Latest News