Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അഡ്നോക് ഇന്ധന സ്റ്റേഷനുകളിൽ 10 ദിർഹം ഫീസ് ഒഴിവാക്കി

യുഎഇ:ഡ്‌നോക് ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കിയിരുന്ന പത്ത് ദിർഹം ഫീസ് ഒഴിവാക്കി.ഉപഭോക്താക്കളുടെ അഭ്യർഥന മുൻനിർത്തിയാണ് നിരക്ക് പിൻവലിച്ചതെന്ന് അഡ്നോക് അധികൃതർ പറ‍ഞ്ഞു.2018 ജൂൺ മുതലാണ് ഇന്ധനം നിറച്ചു നൽകുന്ന പ്രീമിയം സേവനത്തിന് അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ പത്ത് ദിർഹം ഈടാക്കി തുടങ്ങിയത്.എന്നാൽ വയോധികർ, അംഗപരിമിതർ,പരിക്കുള്ളവർ തുടങ്ങിയവർക്ക് ഇളവ് നൽകിയിരുന്നു.പക്ഷെ,നിരക്ക് ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം ആളുകളിൽ നിന്നും ഉണ്ടായിരുന്നത്.ഇതും കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് അഡ്നോക് വിതരണ വിഭാഗം ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഈദ് അൽ റശ്ദി അറിയിച്ചു.നടപടി ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പെട്രോൾ പമ്പുകളിൽ ഏർപ്പെടുത്തിയ പ്രീമിയം കൗണ്ടറുകൾ മുഖേന സേവനം പ്രയോജനപ്പെടുത്തുന്നവരിൽ നിന്നായിരുന്നു പത്ത് ദിർഹം ഈടാക്കി വന്നത്.അഡ്നോക് നടത്തിയ സർവേ പ്രകാരം 80 ശതമാനം ഉപഭോക്താക്കളും സ്വന്തം നിലക്കു തന്നെ വാഹനത്തിൽ പെട്രോൾ നിറക്കാനായിരുന്നു താൽപര്യമെടുത്തത്. ചൂടുകാലവും മറ്റും മുൻനിർത്തി ഒരു വിഭാഗം പ്രീമിയം വിഭാഗത്തെ ആശ്രയിക്കാൻ നിർബന്ധിതരായിരുന്നു.ഇത് കൂടാതെ,അഡ്നോക് റിവാർഡ്സ് എന്ന പേരിൽ പുതിയ പ്രമോഷൻ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

 

 

 

20 April 2024